തിരുവനന്തപുരം∙ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശന സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി കേരള ഗ്രാമീണ ബാങ്കിന്റെ സഹായം. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നൂറു ബാരിക്കേഡുകൾ ക്ഷേത്രത്തിന് കൈമാറി.
കേരള ഗ്രാമീണ ബാങ്കിന്റെ 2025-26 വർഷത്തെ സി.എസ്.ആർ (CSR) പദ്ധതികളുടെ ഭാഗമായാണ് ബാരിക്കേഡുകൾ നൽകിയത്.
ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ ശ്രീമതി വിമല വിജയഭാസ്കർ ബാരിക്കേഡുകൾ ക്ഷേത്ര അധികൃതർക്ക് കൈമാറി. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
തിരക്കുള്ള സമയങ്ങളിൽ ഭക്തർക്ക് ക്യൂ നിൽക്കാനും സുഗമമായ ദർശനം ഉറപ്പാക്കാനും ഈ സംവിധാനം സഹായകമാകും.ചടങ്ങിൽ ബാങ്ക് ജനറൽ മാനേജർ ശ്രീ പ്രദീപ് പത്മൻ, തിരുവനന്തപുരം റീജണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ് ബി, ചീഫ് മാനേജർമാരായ ജിതിൻ വി, രാജീവ് ആർ എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

