കോഴിക്കോട് ∙ തൊണ്ടയാട് ജംക്ഷനിൽ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട ശേഷം സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി.
മാനാഞ്ചിറ സ്പോർട്സ് കൗൺസിലിലെ ഓപ്പൺ ജിം ട്രെയിനർ കോട്ടുളി സ്വദേശി അനിൽ കുമാറിനാണ് പരുക്കേറ്റത്. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റ് തെളിയുന്നതും കാത്തു തൊണ്ടയാട് ജംക്ഷനിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു അനിൽ.
ഈ സമയം ബൈക്കിന്റെ വലതുവശത്തു കൂടെ വന്ന ബസ് ആദ്യം ബൈക്കിന്റെ കണ്ണാടിയിൽ തട്ടി.ഈ സമയം ഇവിടെയുള്ളവർ ബഹളം വച്ചെങ്കിലും അതു ഗൗനിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി അനിൽ കുമാർ കോൺക്രീറ്റ് ഡിവൈഡറിലേക്കു തെറിച്ചു വീഴുകയായിരുന്നു.മെഡിക്കൽ കോളജ് – നല്ലളം റൂട്ടിലോടുന്ന ബസാണ് ഇടിച്ചതെന്ന് അനിൽ കുമാർ പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

