കൊല്ലം∙ കഴിഞ്ഞ അഞ്ചു വർഷം ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സാം കെ.ഡാനിയൽ. ജനങ്ങളുടെ വികാരത്തെ അവഗണിക്കുകയും വ്യക്തികളുടെ കാഴ്ചപ്പാട് വികസനത്തെ ബാധിക്കുകയും ചെയ്ത ഭരണസമിതിയായിരുന്നു കഴിഞ്ഞ ഭരണകാലയളവിലേതെന്ന് ജില്ലാ പഞ്ചായത്തംഗവും ആർഎസ്പി നേതാവുമായ സി.പി.
സുധീഷ് കുമാറും. പ്രസ് ക്ലബ് സംഘടിപ്പിച്ച ദേശപ്പോര് മുഖാമുഖം പരിപാടിയിലായിരുന്നു വാദപ്രതിവാദങ്ങൾ.
സംവാദത്തിൽ എ.കെ.എം. ഹുസൈൻ മോഡറേറ്ററായി.
പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി.
പ്രേം എന്നിവർ പ്രസംഗിച്ചു.
സാം കെ. ഡാനിയേൽ
കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ച മികച്ച ഭരണമാണ് കാഴ്ചവെച്ചത്.
സംസ്ഥാനത്തിന് മാതൃകയായ ‘മാലാഖക്കൂട്ടം’ ഉൾപ്പെടെ പട്ടികജാതി നഴ്സുമാർക്ക് സ്റ്റൈഫന്റോടു കൂടിയ അപ്രന്റിസ്ഷിപ്പ് നൽകുന്ന പദ്ധതികൾ നടപ്പാക്കി. പട്ടിക വിഭാഗങ്ങൾക്കായി 22.25 കോടി രൂപ ചെലവഴിച്ചു.
സ്നേഹക്കൂട് പദ്ധതിക്കായി രണ്ടു ഘട്ടങ്ങളിലായി 4.32 കോടി രൂപ ഹൗസിങ് ബോർഡിൽ നിക്ഷേപിച്ച് 2024ൽ ഉദ്ഘാടനം ചെയ്ത പദ്ധതി സർക്കാർ കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തിനു കാത്തിരിക്കുകയാണ്.
2021ൽ ആരംഭിച്ച ‘ജീവനം’ പദ്ധതി തടസ്സമില്ലാതെ തുടരുന്നു. 930 പേർക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്.
130ൽ അധികം പേർക്ക് വിവിധ പദ്ധതികളിൽ സാമ്പത്തിക സഹായം നൽകി. ജില്ല ആശുപത്രിക്ക് ആർദ്രകേരളം പുരസ്കാരം ലഭിച്ചതും പുതിയ സി.ടി സ്കാൻ മെഷീൻ ഉൾപ്പെടെ 5.51 കോടിയുടെ സഹായം നൽകിയതും വികസന നേട്ടമാണ്.
വികസനത്തുടർച്ചയും ഭരണത്തുടർച്ചയുമുണ്ടാകും.
സി.പി. സുധീഷ്കുമാർ
ജില്ലാ പഞ്ചായത്തിൽ തുടങ്ങിവെച്ച പല പദ്ധതികളും പിന്നീട് വന്ധ്യംകരിക്കപ്പെട്ടു.
‘മാലാഖക്കൂട്ടം’ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും ഓണറേറിയം കുറച്ചു. അതിദരിദ്രർക്കായി പ്രഖ്യാപിച്ച ‘സ്വപ്നക്കൂട്’ പദ്ധതിയുടെ അവസ്ഥ എന്തായി ? 2024 ഫെബ്രുവരിയിൽ ധനമന്ത്രി കെ.എൻ.
ബാലഗോപാൽ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ 75 പേർക്ക് വീടൊരുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇതുവരെ ആർക്കും വീടുണ്ടായില്ല. ആശുപത്രിക്ക് സമീപമുള്ള തട്ടുകട
ഒഴിപ്പിക്കുന്നതിലും കന്റീൻ പുനഃസ്ഥാപിക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടുവെന്ന് സുധീഷ് വിമർശിച്ചു. ജീവനം പദ്ധതിയിൽ 2024 മേയ്ക്കു ശേഷം ശേഷം അപേക്ഷകൾ സ്വീകരിച്ചില്ല.
ഭരണമാറ്റം അനിവാര്യമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

