ആലപ്പുഴ∙ രാമങ്കരിയിലെ സിപിഎം, സിപിഐ തർക്കം പരിഹരിക്കാമെന്ന പ്രതീക്ഷ എൽഡിഎഫ് ജില്ലാ നേതൃത്വം ഉപേക്ഷിച്ചു. എത്ര ചർച്ച ചെയ്തിട്ടും രാമങ്കരിയിലെ പ്രാദേശിക സിപിഐ നേതൃത്വം സിപിഎമ്മിന്റെ നിർദേശം സ്വീകരിക്കാത്തതാണു കാരണം.
സിപിഐ ആവശ്യപ്പെട്ട സീറ്റുകൾ നൽകുന്നില്ലെങ്കിൽ 7 സീറ്റിൽ എൽഡിഎഫിന്റെ ഭാഗമായല്ലാതെ മത്സരിക്കാനാണു പ്രാദേശിക സിപിഐ നേതൃത്വത്തിന്റെ തീരുമാനം.
അഞ്ചിടത്തു സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞു.
ഇവർ ഇന്നു പത്രിക നൽകുമെന്നു നേതാക്കൾ പറയുന്നു. അജിത ബാബു (വാർഡ് 4), സജീവ് ഉദുംതറ (5), അരുൺ ലാൽ (6), മീനു ശരത് (13), കുഞ്ഞുമോൾ ശിവദാസ് (14) എന്നിവരാണു സ്ഥാനാർഥികൾ.
8, 12 വാർഡുകളിലും മത്സരിക്കാനാണു തീരുമാനം. എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കാനും ആലോചിക്കുന്നു.
കുഞ്ഞുമോൾ ശിവദാസും സജീവ് ഉദുംതറയും കാലാവധി കഴിയുന്ന ഭരണസമിതിയിൽ സിപിഎം അംഗങ്ങളായി എത്തിയവരാണ്.
കുഞ്ഞുമോൾ വൈസ് പ്രസിഡന്റും സജീവ് സ്ഥിരസമിതി അധ്യക്ഷനുമായിരുന്നു. പാർട്ടിയിലെ വിഭാഗീയതയെ തുടർന്നു യുഡിഎഫ് പിന്തുണയോടെ സിപിഎം കുഞ്ഞുമോളെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.
തുടർന്നു കുഞ്ഞുമോളും സജീവും പഞ്ചായത്ത് അംഗത്വം രാജിവച്ച ആർ.രാജേന്ദ്രകുമാറും സിപിഐയിൽ ചേർന്നു.
എം.വി.ഗോവിന്ദൻ 25ന് ആലപ്പുഴയിൽ
എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 25നു വൈകിട്ട് ആലപ്പുഴ നഗരത്തിൽ പ്രസംഗിക്കും. എൽഡിഎഫിന്റെ പഞ്ചായത്ത്, നഗരസഭാ കൺവൻഷനുകൾ തുടങ്ങിയിട്ടുണ്ട്.
സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയവും ഏറെക്കുറെ പൂർണമായെന്നു നേതാക്കൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

