തിരുവനന്തപുരം ∙ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കാൻ 4 ദിവസം ശേഷിക്കെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു സപ്ലിമെന്ററി വോട്ടർ പട്ടിക നൽകാതെ കോർപറേഷൻ ഇലക്ഷൻ സെൽ. പട്ടികയുടെ രണ്ടു പകർപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്നും അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ, വാർഡ് കേന്ദ്രങ്ങൾ, വായനശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പകർപ്പ് ലഭ്യമാക്കണമെന്നുമുള്ള നിർദേശമാണു ലംഘിച്ചത്.
പട്ടിക ലഭ്യമാകാത്തതിനാൽ വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്നുറപ്പിക്കാൻ കഴിയാതെ സ്ഥാനാർഥികളും വലയുകയാണ്. എന്നാൽ കോൺഗ്രസ്, സിപിഎം കക്ഷികൾക്ക് സപ്ലിമെന്ററി പട്ടിക നൽകിയെന്നും മറ്റു കക്ഷികൾ ആവശ്യപ്പെട്ടാൽ പട്ടിക നൽകാമെന്നും ഇലക്ഷൻ സെൽ ഉദ്യോഗസ്ഥർ പറയുന്നു.സപ്ലിമെന്ററി വോട്ടർ പട്ടിക 14ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്.
എന്നാൽ 15ന് ഉച്ചയ്ക്ക് ശേഷമാണ് വെബ്സൈറ്റിൽ പട്ടിക വന്നത്.
കോൺഗ്രസ്, സിപിഎം, ബിജെപി, സിപിഐ കക്ഷികൾക്കും മറ്റു പാർട്ടികൾക്ക് ആവശ്യപ്പെടുന്നതനുസരിച്ചും പട്ടികയുടെ രണ്ടു പകർപ്പു നൽകണമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എന്നാൽ ഒരു ദിവസം വൈകി പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പ് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് മുന്നോടിയായി നിലവിലുള്ള വാർഡുകളിലെ കെട്ടിടങ്ങൾ പുതിയ വാർഡുകളിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ച പട്ടിക ഡി ലിമിറ്റേഷൻ കമ്മിഷന് പരാതി നൽകിയ ശേഷമാണ് ലഭിച്ചതെന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

