കോട്ടയം∙ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെയും സ്ഥാനാർഥികളുടെയും ഒരു കൗതുക ചിത്രം ഒപ്പിയെടുക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ മനോരമ ഓൺലൈനും മൈജിയും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും ചേർന്നു സംഘടിപ്പിക്കുന്ന ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുത്ത് വമ്പൻ ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാം. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
രസകരമായ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. 25,000 രൂപയാണ് ബംപർ സമ്മാനം.
രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000 രൂപ വീതവും ഏഴു പേർക്ക് 3,500 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
ഒാരോ ആഴ്ചയും തിരഞ്ഞെടുക്കുന്ന 30 ചിത്രങ്ങൾക്ക് 1,000 രൂപ വീതം പ്രത്യേക സമ്മാനമുണ്ട്. ഈ ചിത്രങ്ങളിൽ നിന്നാണ് ബംബർ വിജയികളെ തിരഞ്ഞെടുക്കുക.
ചിത്രങ്ങൾ 8129500388 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ മനോരമ ഓൺലൈനിലെ തദ്ദേശ തിരഞ്ഞെടുപ്പ് സ്പെഷൽ പേജിൽ പ്രസിദ്ധീകരിക്കും.
നിബന്ധനകൾ
1. പ്രഫഷനൽ ക്യാമറയിലോ മൊബൈൽ ക്യാമറയിലോ എടുത്ത ചിത്രങ്ങൾ മത്സരത്തിന് അയയ്ക്കാം.
2. അയയ്ക്കുന്ന ചിത്രങ്ങൾ 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാവണം.
3. സ്വയം പകർത്തിയ ചിത്രങ്ങൾ മാത്രമേ മത്സരത്തിന് അയയ്ക്കാവൂ.
എെഎ / മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങൾ പരിഗണിക്കുന്നതല്ല. 4.
ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയയ്ക്കാം. ഒരേ സീരീസിൽപെട്ട
ചിത്രങ്ങളാണെങ്കിൽ സെലക്ട് ചെയ്ത് അയയ്ക്കണം. 5.
മനോരമ ഓൺലൈനിന്റെ വാട്സ് ആപ്പിൽ (8129500388) ലഭിക്കുന്ന ചിത്രങ്ങൾ മാത്രമാണ് പരിഗണിക്കുക. ഈ നമ്പറിലേക്ക് കോൾ സൗകര്യം ലഭ്യമല്ല.
ചിത്രം ലഭിച്ചാലുള്ള പ്രതികരണം വാട്സ്ആപ്പ് വഴി ലഭിക്കും. 6.
ചിത്രത്തോടൊപ്പം സംഭവം വ്യക്തമാക്കുന്ന അടിക്കുറിപ്പ്, അയയ്ക്കുന്ന ആളിന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ, ജില്ല, പഞ്ചായത്ത് / മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ രേഖപ്പെടുത്തണം. 7.
മത്സരത്തിന് അയയ്ക്കുന്ന ചിത്രങ്ങളുടെ പൂർണ ഉത്തരവാദിത്തം അയയ്ക്കുന്ന വ്യക്തിക്ക് മാത്രമായിരിക്കും. 8.
ഉടമസ്ഥ അവകാശം / പകർപ്പ് അവകാശം സംബന്ധിച്ച തർക്കങ്ങളോ മറ്റ് ഏതെങ്കിലും വിധത്തിലുള്ള പരാതികളോ ഉയരുന്ന സാഹചര്യത്തിൽ നിങ്ങളുടെ അവകാശം സ്വയം തെളിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ റദ്ദാക്കുന്നതും നിയമ നടപടികൾ നേരിടേണ്ടതുമാണ്.
ഇതിൽ മനോരമ ഓൺലൈനിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. 9.
മത്സരഫലം സംബന്ധിച്ച അവസാന തീരുമാനം മനോരമ ഓൺലൈനിൽ മാത്രം നിക്ഷിപ്തമായിരിക്കും. 10.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളും മത്സരഫലവും മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. കൂടുതൽ തദ്ദേശ തിരഞ്ഞെടുപ്പ് വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

