കൊല്ലം∙ എൺപതാം വയസ്സിലും പതിനെട്ടിന്റെ ചുറുചുറുക്കിലാണ് ചാത്തന്നൂർ സ്വദേശി പി.രമണിക്കുട്ടി അമ്മ. എസ്എൻ ഓപ്പൺ സർവകലാശാല കലോത്സവത്തിൽ ഒരേ ദിവസം നടക്കുന്ന വ്യത്യസ്ത ഇനങ്ങളിൽ പങ്കെടുക്കാൻ ഒരു വേദിയിൽ നിന്ന് അടുത്ത വേദിയിലേക്ക് ഓടുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ രമണിക്കുട്ടി അമ്മയെ തളർത്തുന്നില്ല. കുട്ടിക്കാലത്ത് സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കാൻ അവസരം ലഭിച്ചതിന്റെ ആനന്ദം മുഖത്ത് ആവോളമുണ്ട്.
ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ മൊത്തത്തിൽ ‘ജെൻ സീ വൈബ്’. രാവിലെ 10.30നു ഫാത്തിമാ മാതയിലെ കെമിസ്ട്രി ഗാലറിയിൽ ആരംഭിച്ച മലയാളം ഉപന്യാസ രചനയിൽ പങ്കെടുത്തതിനു ശേഷം ഓടിക്കിതച്ച് പെയിന്റിങ് മത്സരത്തിന്റെ വേദിയിലെത്തിയപ്പോഴെക്കും മത്സരം ആരംഭിച്ചെങ്കിലും ആഗ്രഹിച്ചു വന്നവരെ നിരാശപ്പെടുത്താൻ പാടില്ലെന്ന കലോത്സവ സംഘാടക സമിതിയുടെ തീരുമാനം രമണിക്കുട്ടി അമ്മയെ തുണച്ചു.
തുടർന്നു ‘തിരഞ്ഞെടുപ്പ് പ്രചാരണം’ എന്ന ചൂടൻ വിഷയത്തിൽ വർണച്ചായങ്ങൾകൊണ്ടു വിസ്മയം തീർത്തു.
കൊല്ലം സെന്ററിൽ എംഎ മലയാളം രണ്ടാം വർഷ വിദ്യാർഥിയാണ് രമണിക്കുട്ടി അമ്മ. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അക്കൗണ്ട് ഓഫിസറായി വിരമിച്ചതിനു ശേഷം എഴുത്തും വരകളുമാണ് രമണിക്കുട്ടി അമ്മയുടെ ലോകം.
15 പുസ്തകം ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തിലേറെ ചിത്രങ്ങളും വരച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

