എരുമേലി ∙ നഗരത്തിലും ശബരിമല പാതയിലും തീർഥാടകരെ പ്രതീക്ഷിച്ച് കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും സജ്ജമായി.
വരും ദിവസങ്ങൾ മുതൽ ആയിരക്കണക്കിനു തീർഥാടകർ ഇവിടെ ഒത്തുകൂടുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങളും വാഹന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ മുഴുവൻ പൊലീസിന്റെ ക്യാമറ നിരീക്ഷണമുണ്ട്.
കാനനപാതയിൽ കൂടി ദിവസവും ആയിരക്കണക്കിനു തീർഥാടകർ കടന്നുപോകുന്നതിനാൽ വനം വകുപ്പിന്റെ നിരീക്ഷണമുണ്ട്. തീർഥാടകരെ സഹായിക്കാൻ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
അന്നദാനം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സന്നദ്ധ സംഘടനകൾ സജ്ജമാക്കുന്നുണ്ട്. അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ അന്നദാനം ആരംഭിക്കും.
വിരിപ്പന്തൽ തുറക്കും
ക്ഷേത്രത്തിനു സമീപം നിർമാണം നടക്കുന്ന അന്നദാന മണ്ഡപത്തിന്റെ 2 നിലകൾ ഇത്തവണ വിരിപ്പന്തലിനായി തുറന്നു കൊടുക്കും.
400 തീർഥാടകർക്ക് ഒരുമിച്ചു വിരിവയ്ക്കാനുളള സൗകര്യമാണ് സജ്ജമാക്കുന്നത്. മുൻവർഷങ്ങളിൽ ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന വെർച്വൽ ക്യൂ ബുക്കിങ് കേന്ദ്രം ഇത്തവണ ക്ഷേത്രം നടപ്പന്തലിന്റെ എതിർ വശത്തെ സ്റ്റേഡിയം മൈതാനത്ത് പൊലീസ് എയ്ഡ് പോസ്റ്റിനോടു ചേർന്നാണ് പ്രവർത്തിക്കുന്നത്.
പമ്പ സ്പെഷൽ ബസ് സർവീസ്
കെഎസ്ആർടിസി പമ്പ സ്പെഷൽ ആദ്യ സർവീസ് ഇന്നലെ രാവിലെ ആരംഭിച്ചു.
ഇന്നലെ രാവിലെ മുതൽ തീർഥാടകത്തിരക്ക് കൂടിയതോടെയാണ് പമ്പ സർവീസ് ആരംഭിച്ചത്. 25 ബസുകളാണ് എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് പമ്പയ്ക്ക് സർവീസ് നടത്താൻ അനുവദിച്ചിട്ടുള്ളത്. എരുമേലി – പമ്പ കെഎസ്ആർടിസി നിരക്ക് 114 രൂപയാണ്.
വലിയ തോട് ശുചീകരണം വൈകി
ഇന്നലെ മുതൽ ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ മാലിന്യവും മണലും നീക്കം ചെയ്യാൻ തുടങ്ങി.
വലിയ തോട്ടിലെ കുളിക്കടവ് ഭാഗത്തുനിന്ന് ആര് മണലും ചെളിയും നീക്കും എന്ന കാര്യത്തിൽ ഇറിഗേഷൻ വകുപ്പും പഞ്ചായത്തും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ശുചീകരണം വൈകിയത്. ഇന്നലെ തീർഥാടകർ എത്തിത്തുടങ്ങിയ ശേഷമാണ് മാലിന്യം നീക്കാൻ തുടങ്ങിയത്.
ഇതോടെ തീർഥാടകർക്ക് ചെളിവെള്ളത്തിൽ കുളിക്കേണ്ടി വന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

