പെരുമ്പാവൂർ ∙ കുറിച്ചിലക്കോട് പുഞ്ചക്കുഴി പഴയപാലത്തിന്റെ അപ്രോച്ച് റോഡിൽ പൊലീസ് കസ്റ്റഡി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ടൂറിസം സാധ്യത തെളിയുന്നു. നവകേരള സദസ്സിൽ സമർപ്പിച്ച പദ്ധതി നിർദേശത്തിന്റെ ഭാഗമായി വാഹനങ്ങൾ നീക്കം ചെയ്യാൻ പിഡബ്ല്യുഡി റോഡ്സ് വിഭാഗം പൊലീസിനു കത്തു നൽകി.
കുറിച്ചിലക്കോട് വായനശാല സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രസിഡന്റ് സി.എസ്.ശ്രീധരൻ പിള്ളയുടെയും സെക്രട്ടറി പി.
നളിനാക്ഷന്റെയും നേതൃത്വത്തിൽ പ്രദേശം ടൂറിസത്തിന്റെ ഭാഗമായി നവീകരിക്കുന്നതിന് തയാറാണെന്നു ചൂണ്ടിക്കാട്ടി നവകേരള സദസ്സ് വഴി മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകിയിരുന്നു. ഓപ്പൺ മിനി സ്റ്റേഡിയം, വയോജന പാർക്ക് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്കെച്ചും പ്ലാനും സമർപ്പിച്ചിരുന്നു.
കൂവപ്പടി പഞ്ചായത്തിന്റെയും സ്പോൺസർമാരുടെയും സഹകരണത്തോടെയാണു പദ്ധതിയിട്ടിരിക്കുന്നത്.
റോഡരികിലെ വാഹനങ്ങൾ നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാണ്. അനധികൃത മണൽ കടത്തിനു വർഷങ്ങൾക്കു മുൻപ് പെരുമ്പാവൂർ, കോടനാട് പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലെ വാഹനങ്ങളാണിവ.
20 മണൽ ലോറികൾ 21 വർഷമായി റോഡരികിൽ കിടക്കുകയാണ്. പാമ്പും എലികളും അടക്കം ക്ഷുദ്രജീവികളുടെ കേന്ദ്രമാണ് ഇവിടം.
വാഹനങ്ങൾ നീക്കി കാടു വെട്ടി ടൂറിസത്തിനു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

