പുൽപള്ളി ∙ നേരം പുലരുമ്പോൾ തന്നെ നാട്ടിലേക്കും വനത്തിലേക്കും കടക്കുന്ന ഗോത്ര വോട്ടർമാരെ കണ്ടെത്തി വിവരശേഖരണം പൂർത്തീകരിക്കാൻ ബിഎൽഒമാരുടെ പെടാപ്പാട്. വന്യമൃഗശല്യമുള്ള ഗോത്രമേഖലയിൽ രാത്രിയെത്തിയാൽ മാത്രമേ പലവോട്ടർമാരെയും കണ്ടെത്തി വിവരശേഖരണം പൂർത്തീകരിക്കാനാകൂ.
ഉന്നതികളിലെത്തിയാലുള്ള ഭാഷാപ്രശ്നവും രേഖകളുടെ അഭാവവും പലബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നെന്ന് ബിഎൽഒമാർ പറയുന്നു. ബുദ്ധിമുട്ടുകൾ പലതുണ്ടെങ്കിലും ആരെയും വിട്ടുപോകാതെ രാത്രിയും ഉന്നതികൾ സന്ദർശിച്ച് ജോലി പൂർത്തിയാക്കുന്ന തിരക്കിലാണ് ബിഎൽഒമാർ.പുൽപള്ളി പഞ്ചായത്തിലെ ചില വാർഡുകളിൽ പകുതിയിലധികം വോട്ടർമാരും വിവിധ ഉന്നതികളിലാണ്.
ഇവരുടെ വിവരങ്ങൾ ലഭ്യമാകാൻ രാത്രിവരെ കാത്തിരിക്കണം.
വനത്തിനുള്ളിലും വനയോരങ്ങളിലുമായുള്ള ഉന്നതികളിലെത്താൻ ആനയെയും കടുവയെയും പേടിക്കണം. വനത്തിനു പുറത്തുള്ള ജനറൽ വീടുകളിൽ പകൽ പോയശേഷം രാത്രിയാണ് ബിഎൽഒമാർ ഉന്നതികളിലെത്തുന്നത്.ടോർച്ച് വെളിച്ചത്തിലാണ് പലപ്പോഴും വിവരശേഖരണവും ഫോറം പൂരിപ്പിക്കലും.
ഓരോ ഉന്നതിയിലും ഓരോ ഗോത്രഭാഷയാണ് ഉപയോഗിക്കുന്നത്. എഴുത്തും വായനയുമറിയുന്ന ആരെയെങ്കിലും ഉന്നതിയിൽ നിന്നു കണ്ടെത്തി അവരുടെ സഹായത്തോടെയാണ് വിവരശേഖരണം.
ജില്ലയിലെ ഇതര ഗോത്രമേഖലകളിലും ഏറെ കഷ്ടപ്പെട്ടാണ് ബിഎൽഒ മാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. ഗോത്രമേഖലയിൽ പ്രവർത്തിക്കുന്ന വീട്ടിമൂല കൈരളി ലൈബ്രറിയും ഉദ്യോഗസ്ഥ കൂട്ടായ്മയും ചേർന്ന് അവിടെ ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. ഫോം പൂരിപ്പിക്കൽ ഉൾപ്പെടെയുള്ള ജോലികൾ ഇവിടെ ചെയ്തു കൊടുക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

