പുൽപള്ളി ∙ ചേകാടി വനപാതയിൽ കാട്ടാനശല്യം രൂക്ഷമായെന്നു പരാതി. രാത്രിയും പകലും ഇതുവഴി പോകുന്നവർ ആനയുടെ മുന്നിൽപെടുന്നു.
പാക്കം–കുറുവ–ചേകാടി റൂട്ടിലും പാളക്കൊല്ലി–വിലങ്ങാടി– ചേകാടി റൂട്ടിലും ഒരുപോലെ ആനശല്യമുണ്ട്. ഒറ്റയ്ക്കും കൂട്ടായും സഞ്ചരിക്കുന്ന ആനകൾ ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറെ ഭീഷണി.
കാടുകാണാനെത്തുന്നവരും അപരിചിതരുമായ യാത്രക്കാർ പലപ്പോഴും ആനയുടെ മുന്നിലകപ്പെടുന്നു. ചേകാടി ഉന്നതിയിലെ സിവിൽ പൊലീസ് ഓഫിസർ ഡ്യൂട്ടിക്കു പോകുന്നതിനിടെ ആനയുടെ മുന്നിൽപെട്ടത് അടുത്തിടെയാണ്.
ബൈക്ക് ഉപേക്ഷിച്ച് ഓടി കലുങ്കിനടിയിൽ അഭയം തേടുകയായിരുന്നു.വിലങ്ങാടി വനഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് സഹോദരങ്ങൾ കാട്ടാന ആക്രമണത്തിൽനിന്നു കഷ്ടിച്ചു രക്ഷപെടുകയായിരുന്നു.
മുള്ളൻകൊല്ലിയിൽ നിന്നു കാട്ടിക്കുളത്തേക്കു പോയവരാണ് ഒറ്റയാന്റെ മുന്നിൽപെട്ടത്. വേനലായതോടെ വനപ്രദേശത്ത് കാട്ടാനകളുടെ ദേശാടനവും ആരംഭിച്ചു. കർണാടക വനത്തിൽ നിന്നു കൂടുതൽ ആനകൾ കബനി കടന്നെത്തുന്നുണ്ട്.
ഇവയിൽ പലതുമാണ് ഇപ്പോൾ അക്രമകാരികളായി മാറുന്നത്. വളവും തിരിവുമുള്ള പാതയോരങ്ങളിൽ ആന നിന്നാൽ കാണാനാവില്ല.
വേലിയമ്പം സ്കൂൾ ബസ് മിക്ക ദിവസവും ആനയുടെ മുന്നിൽപെടുന്നു. കുട്ടികൾക്ക് സ്ഥിരം കാഴ്ചയായതിനാൽ തെല്ലും ഭയമില്ല.
വനപാത കാണും വിധത്തിൽ പാതയോരത്തെ കാടു വെട്ടിമാറ്റണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.വനത്തിൽ പലഭാഗത്തും കാട്ടാനയുള്ളതിനാൽ ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും ആനയെ കണ്ട് ഫോട്ടോയെടുക്കാനും മറ്റം വാഹനങ്ങൾ നിർത്തരുതെന്നും വനപാലകർ ജാഗ്രതാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

