വൈക്കം ∙ ചെമ്മനത്തുകര നാവള്ളി ജംക്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് ബൈക്ക് കത്തുന്നത് കണ്ടത്.
തുടർന്ന് സമീപത്തെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നമ്പർ പ്ലേറ്റ് പരിശോധിച്ചതിൽ നിന്നും കോതമംഗലം റജിസ്ട്രേഷനിലുള്ള ബൈക്ക് ആണെന്നും ആദ്യ ഉടമ വാഹനം വിറ്റിട്ടു നാളുകളായെന്നും പൊലീസിന് വിവരം ലഭിച്ചു. സമീപപ്രദേശങ്ങളിൽ പുറത്ത് നിന്നും ആളുകൾ എത്തുകയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപന അടക്കം നടക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ബൈക്ക് എങ്ങനെ ഇവിടെ എത്തിയെന്നോ ആരാണ് കത്തിച്ചതെന്നോ ദുരൂഹമാണ്. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വൈക്കം പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

