കൽപറ്റ ∙ ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ശിശു ദിനാഘോഷം വർണാഭമായി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കുളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ ബലൂണും കൊടി തോരണങ്ങളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ശിശുദിന റാലിക്ക് അണിനിരന്നത്.
കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി തദേശസ്വയം ഭരണ വകുപ്പ്ജോയിന്റ് ഡയറക്ടർ കെ.കെ വിമൽ രാജ് ഫ്ളാഗ് ഓഫ് ചെയ്തു.
കൽപറ്റയിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ കുട്ടികളുടെ ചാച്ചാജി തന്വംഗി സുഹാന ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് മുഹമ്മദ് അമിൻഷ അധ്യക്ഷനായ പരിപാടിയിൽ 2025-2026 വർഷത്തെ ശിശുദിന സ്റ്റാംപ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറികെ.
രാജൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസിന് നൽകി പ്രകാശനം ചെയ്തു.
ശിശു ദിന സ്റ്റാംപ് രൂപകല്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാറൂഖ് ഗവ ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി വി.കെ. വൈഗയാണ് സ്റ്റാംപ് രൂപകല്പന ചെയ്തത്.
വർണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചന, കഥാ – കവിതാരചന, പ്രസംഗം മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയിൽ കുട്ടികളുടെ സ്പീക്കർ നിവേദ് ക്രിസ്റ്റി ജെയ്സൺ, എഡ്വിൻ ജോഹാൻ ദീപു, പി.മീവൽ റോസ്, പി.എസ്. ഫായ്ഹ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്നാ തോമസ്, ജില്ലാ വനിതാ- ശിശു സംരക്ഷണ ഓഫീസർ കെ.ആർ ബിന്ദു ഭായ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദാ സജീവൻ, ജോയിന്റ് സെക്രട്ടറി സി.കെ.
ഷംസുദീൻ, ട്രഷറർ കെ. സത്യൻ, നിർവാഹക സമിതി അംഗങ്ങളായ പി.ആർ.
ഗിരിനാഥൻ, എം. ബഷീർ, പി.ഗീത, സി.
ജയരാജൻ എന്നിവർ പ്രസംഗിച്ചു.
ഉജ്വല ബാല്യം പുരസ്കാര ജേതാക്കളെ ആദരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടന്ന ശിശുദിനാഘോഷത്തിൽ ഉജ്വല ബാല്യം പുരസ്കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയിൽ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന ഉജ്വലബാല്യം പുരസ്കാരത്തിന് ജില്ലയിൽ നിന്നും ജുവാൻ ക്രിസ്റ്റോ ഷിജു, കെ.
മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവരാണ് അർഹരായത്. ആറു മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ ഗണിത ശാസ്ത്രത്തിൽ പൈയുടെ മൂല്യം 518 ൽ അധികം അക്കങ്ങളിൽ തെറ്റ് കൂടാതെ ഏഴ് മിനിറ്റ് 22 സെക്കൻഡിൽ പറഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും 118 മൂലകങ്ങൾ ഒരു മിനിറ്റ് 25 സെക്കൻഡിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ജുവാൻ ക്രിസ്റ്റോഷിജു,12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ അസാമാന്യ ധൈര്യത്തിലൂടെ പിതൃമാതാവിന്റെ ജീവൻ രക്ഷിച്ച കെ.
മുഹമ്മദ് ഹാനി, ഭിന്നശേഷി വിഭാഗത്തിൽ ശാസ്ത്രോത്സവ വിജയിയായ ആൻമരിയ ഷിജുവുമാണ് ആദരം ഏറ്റുവാങ്ങിയത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

