ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി താരം എര്‍ലിംഗ് ഹാലന്‍ഡ് തന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ മാറ്റിപ്പിടിച്ചിരിക്കുന്നു. ഇരുവശങ്ങളിലേക്കും ഇടതൂര്‍ന്ന് കിടന്നിരുന്ന താരത്തിന്റെ സുവര്‍ണ മുടികള്‍ വെട്ടിക്കളഞ്ഞതിലുള്ള നിരാശയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
പുതിയ ലുക്കിലുള്ള താരത്തിന്റെ മാറ്റം ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. തന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ മാറ്റിയ വിവരം താരം മുന്‍ കോച്ച് പെപ് ഗോര്‍ഡിയോളയുമായി ഫേസ് ടൈമിലൂടെ പങ്കുവെച്ചിരുന്നു.
“മുടി ഉള്ളത് നിന്റെ ഭാഗ്യമാണ്. എനിക്കും അതുപോലെ മുടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു” എന്നാണ് പെപ് ഗോര്‍ഡിയോള ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍, മുന്‍ സ്വീഡിഷ് സ്ട്രൈക്കറും ഫുട്ബോള്‍ കമെന്റേറ്ററുമായ സ്ലാറ്റന് ഇബ്രാഹിമോവിച് തന്റെ നിരാശ മറച്ചുവെച്ചില്ല. “നീ എന്താണ് ചെയ്തത്? പന്തയത്തില്‍ തോറ്റതാണോ? അതോ മറ്റെന്തെങ്കിലുമാണോ? എന്നെ ബ്ലോക്ക് ചെയ്യൂ, എന്റെ നമ്പര്‍ ഡിലീറ്റ് ചെയ്യൂ” എന്നായിരുന്നു ഇബ്രാഹിമോവിചിന്റെ പ്രതികരണം.
നീളന്‍ മുടിയുമായി കളിക്കളത്തില്‍ തിളങ്ങിയിരുന്ന ഇബ്രാഹിമോവിചിന് ഹാലന്‍ഡിന്റെ പഴയ ലുക്കായിരുന്നു ഏറെയും പ്രിയപ്പെട്ടത്. മറിച്ച്, ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഗ്രീലിഷ് ഹാലന്‍ഡിന്റെ പുതിയ മാറ്റത്തെ അനുകൂലിക്കുകയാണുണ്ടായത്.
“നിനക്കിപ്പോള്‍ പത്ത് വയസ് കുറഞ്ഞു, ആഹാ എനിക്കിത് ഇഷ്ടപ്പെട്ടു” എന്നാണ് ഗ്രീലിഷ് താരത്തിന്റെ ബസ് കട്ടിനോട് പ്രതികരിച്ചത്. താരത്തിന്റെ കാമുകി ഇസബെല്‍ പുതിയ ലുക്ക് കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് ഏറെ ഇഷ്ടപ്പെടുകയായിരുന്നു.
“കൊള്ളാം, ഈ ലൂക്ക് എനിക്കിഷ്ടപ്പെട്ടു” എന്നാണ് ഇസബെല്‍ പറഞ്ഞത്. രണ്ട് ഹെയര്‍സ്റ്റൈലുകളില്‍ ഏതാണ് കൂടുതലിഷ്ടം എന്ന് ഹാലന്‍ഡ് ചോദിച്ചപ്പോള്‍, രണ്ടും ഇഷ്ടം എന്നായിരുന്നു ഇസെബലിന്റെ മറുപടി.
പുതിയ ഹെയര്‍സ്റ്റൈല്‍ മാറ്റം ഹാലന്‍ഡിന്റെ പ്രീമിയര്‍ ലീഗ് സീസണിലെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായാണ്, പ്രീമിയര്‍ ലീഗ് സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഹാലന്‍ഡിന് ഗോള്‍ നേടാനാകാതെ പോയത്.
ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച സിറ്റി, ബോണ്‍മൗത്തിനെതിരെ ജയം പിടിച്ചെടുത്തത് ഡിഫന്ഡര്മാരിലൂടെയാണ്. മാര്‍ക്ക് ഗുഹിയും ജോസ്കോ ഗ്വാര്ഡിയോലുമാണ് സിറ്റിക്കായി സ്കോര്‍ ചെയ്തത് (2-1).
പ്രീമിയര്‍ ലീഗ് സീസണില്‍ ആഴ്സണല്‍, ചെല്‍സി ടീമുകളും ആദ്യ മത്സരം ജയിച്ചിട്ടുണ്ട്. വരുന്ന 28ന് ക്രിസ്റ്റല്പാലസുമായിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

