കോഴിക്കോട് ∙ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം ആശുപത്രി ജീവനക്കാരിയെ ട്രെയിനിൽ നിന്നും വീണു മരിച്ചു നിലയിൽ കണ്ടെത്തി. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വേനപ്പാറ പെരിവല്ലി സ്വദേശിനി വീണ കുര്യനാണ് (49) മരിച്ചത്.
ഇന്നു രാവിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. ഏഴരയോടെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്.
കൊയിലാണ്ടി പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

