ഗുരുവായൂർ ∙ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവം 16ന് ആരംഭിക്കും. മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ 16ന് സന്ധ്യയ്ക്ക് 6.30ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും.
ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പാൽക്കുളങ്ങര കെ.അംബികാദേവിക്ക് സമ്മാനിക്കും. 17ന് രാവിലെ 6 മുതൽ ഡിസംബർ 1ന് ഏകാദശി ദിവസം രാത്രി 10.30 വരെ 15 ദിവസമാണ് സംഗീതോത്സവം.
ദിവസവും കാലത്ത് 6 മുതൽ അർധരാത്രി വരെയുള്ള സംഗീതാർച്ചനയിൽ 3000 കലാകാരന്മാർ പങ്കെടുക്കും.
നവംബർ 30ന് ദശമി ദിവസം കാലത്ത് ഗജരാജൻ കേശവൻ അനുസ്മരണവും ഗജ ഘോഷയാത്രയും രാവിലെ 9ന് ചെമ്പൈ സംഗീത മണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനവും നടക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പാലക്കാട് കോട്ടായി ഗ്രാമത്തിൽ നിന്ന് 15ന് ഗുരുവായൂരിലേക്ക് എഴുന്നള്ളിക്കും.
സ്വീകരണങ്ങൾ ഏറ്റുവാങ്ങി 16ന് വൈകിട്ട് 5.45ന് ഗുരുവായൂരിൽ സംഗീത മണ്ഡപത്തിൽ പ്രതിഷ്ഠിക്കും. സംഗീതോത്സവം ഉദ്ഘാടനത്തിനു ശേഷം പുരസ്കാര ജേതാവ് പാൽക്കുളങ്ങര കെ.അംബികാദേവിയുടെ സംഗീത കച്ചേരി.
ഏകാദശി ദിവസമായ ഡിസംബർ 1ന് ഉച്ചയ്ക്ക് 1ന് ദേവസ്വം കുറൂരമ്മ ഹാളിൽ സുവർണമുദ്രയ്ക്കായുള്ള സംസ്ഥാനതല ഏകാദശി അക്ഷരശ്ലോക മത്സരം നടക്കും.
ഗുരുവായൂർ: 16ന് കനറാ ബാങ്ക് ജീവനക്കാരുടെ വിളക്ക്
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ 16ന് കനറാ ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് നെയ് വിളക്കായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് പല്ലാവൂർ ശ്രീധരൻ മാരാരുടെ പഞ്ചവാദ്യം അകമ്പടിയാകും.
സന്ധ്യയ്ക്ക് ചെറുതാഴം ചന്ദ്രൻ മാരാർ, ചിറയ്ക്കൽ നിധീഷ് മാരാർ എന്നിവരുടെ തായമ്പക. രാത്രി ചുറ്റുവിളക്കുകൾ നറുനെയ് ശോഭയിൽ തെളിയുമ്പോൾ കണ്ണൻ തങ്കത്തിടമ്പിൽ എഴുന്നള്ളും.
ഇന്ദ്രസെൻ കോലം എഴുന്നള്ളിക്കും. ശ്രീധരൻ, രവികൃഷ്ണൻ എന്നീ കൊമ്പന്മാർ ഇടംവലം നിരക്കും.
പനമണ്ണ ശശി (ഇടയ്ക്ക), ഗുരുവായൂർ മുരളി (നാഗസ്വരം) എന്നിവർ പ്രദക്ഷിണം നയിക്കും.
ബാങ്ക് മണ്ഡപത്തിൽ വൈകിട്ട് 6.10ന് കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ എസ്.സുനിൽകുമാർ ദീപം തെളിക്കുമെന്ന് ബാങ്ക് ചീഫ് മാനേജർ പി.വിനോദ് കുമാർ, എം.ഭാസ്കരൻ, ജി.രാജേഷ്, പി.ഇ.ശ്രീദേവി എന്നിവർ അറിയിച്ചു. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 6ന് രാധികാ പരമേശ്വരന്റെ വയലിൻ കച്ചേരി, 7.15ന് ജ്യോതിദാസ് ഗുരുവായൂരിന്റെ സോപാന സംഗീതം, തുടർന്ന് ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ. ക്ഷേത്രത്തിൽ ഇന്നലെ പരുവക്കാട്ട് കുടുംബം വക ഏകാദശി വിളക്ക് ആഘോഷിച്ചു.
കാഴ്ചശീവേലിക്ക് താമരയൂർ അനീഷ് നമ്പീശന്റെ പ്രമാണത്തിൽ മേളം അകമ്പടിയായി. നാളെ കൊല്ലം തേവള്ളി ശ്രീനികേതനിൽ പി.ഗംഗാധരൻ പിള്ളയുടെ വക ഏകാദശി വിളക്കാണ്.
ഏകാദശി വിളക്ക്
ഗുരുവായൂർ ക്ഷേത്രം: തൃശൂർ അയ്യന്തോൾ ഗോവിന്ദവിഹാറിൽ പി.ജി.ബാലൻ വക ഏകാദശി വിളക്ക്.
വിളക്കെഴുന്നള്ളിപ്പ്, ഇടയ്ക്ക നാഗസ്വര മേളം 9.15. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

