കൊല്ലം ∙ തെരുവുനായ പേടിയിൽ ജില്ലാ പ്ലാനിങ് ഓഫിസിന്റെ രണ്ടാം ഗേറ്റ് പൂട്ടി. കലക്ടറേറ്റിന് സമീപത്തുള്ള, പിറകിലെ കവാടമാണ് തെരുവുനായ്ക്കളുടെ ശല്യത്തെ തുടർന്ന് പൂട്ടിയിടാൻ തുടങ്ങിയത്.
നായ്ക്കൾ ഓഫിസിലെ കെട്ടിടത്തിലെ പടികളിൽ കിടക്കുകയും ജീവനക്കാരെ ആക്രമിക്കാൻ തുടങ്ങിയതോടെയുമാണ് ഗേറ്റ് പൂട്ടിയത്. രാവിലെയും വൈകുന്നേരവും കുറച്ചു സമയത്തേക്ക് മാത്രമാണ് നിലവിൽ ഗേറ്റ് തുറക്കുന്നത്.
ജില്ലാ പ്ലാനിങ് ഓഫിസ്, ടൗൺ പ്ലാനിങ് ഓഫിസ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് എന്നിവയാണ് ഈ കെട്ടിട
സമുച്ചയത്തിലുള്ളത്. ഓഫിസിലേക്കുള്ള പ്രധാന കവാടം കൊട്ടാരക്കുളം ഗണപതി അമ്പലത്തിന് സമീപത്തിലൂടെയാണ്. എന്നാൽ ഇതിലേക്ക് പ്രധാന റോഡിൽ നിന്ന് കുറച്ചു കൂടി നടക്കണം.
പ്രധാന കവാടത്തിൽ ഗേറ്റ് കീപ്പറുണ്ട്. വലിയ പുതിയതുമായ ഗേറ്റാണ് പിറകിൽ നിർമിച്ചിട്ടുള്ളത്. ആളുകൾ ഏറെ ഉപയോഗിക്കുന്ന ഗേറ്റ് അടച്ചിട്ടതോടെ ജനങ്ങൾക്ക് ഓഫിസിലേക്കെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
ഓഫിസിൽ പിറകിലെ ഗേറ്റിലൂടെ വരുന്ന ഭാഗത്തെ പടികളിലേക്കു കയറുന്ന ഭാഗത്ത് ചെറിയ കവാടം വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പ്ലാനിങ് ഓഫിസർ വ്യക്തമാക്കി.
തെരുവുനായയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്ക്
ചാത്തന്നൂർ ∙ തെരുവുനായയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കടകൾക്ക് ഉള്ളിൽ നിന്നവർക്കും കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ പാതയോരത്ത് നിന്നവർക്കും കടിയേറ്റു.
കട്ടച്ചൽ, തോണിക്കടവ്, മാറാംക്കുഴി തുടങ്ങിയ ഭാഗങ്ങളിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. 8 പേർക്കു കടിയേറ്റു.
പേപ്പട്ടിയാണെന്നു സംശയിക്കുന്നു. തോണിക്കടവിൽ കടയിൽ ചായ കുടിക്കാൻ എത്തിയ രണ്ടു പേർക്കു കടിയേറ്റു.
ഇതിനു ശേഷം ലക്ഷം വീട് ഭാഗത്ത് ഏതാനും പേരെയും നായ ആക്രമിച്ചു. കട്ടച്ചലിൽ ചായക്കട
നടത്തുന്ന മണിയെ കടയിൽ കയറിയാണ് നായ ആക്രമിച്ചത്. കാലിനും കൈകൾക്കും പരുക്കേറ്റു.
ബഹളം കേട്ട് എത്തിയ സമീപവാസിയായ വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. ജംക്ഷനു സമീപം വീടിനു മുന്നിൽ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിനായി എത്തിയ ജോണിയെയും നായ ആക്രമിച്ചു.
നായ ഓടി വരുന്നത് കണ്ട് കുട്ടി വീട്ടിലേക്കു ഓടി കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. കടിയേറ്റവർ പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

