മാവൂർ ∙ അറുപത്തിയഞ്ചാം വയസ്സിലും പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ സന്ധിയില്ലാസമരം ചെയ്യുകയാണ് മപ്രം കുന്നത്ത് മമ്മു. പുലർച്ചെ തോണിയുമായി പുഴയിലിറങ്ങിയാൽ പ്രായത്തെ വകവയ്ക്കാതെ നട്ടുച്ചവരെ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളത്രയും ശേഖരിച്ചു തോണിയിലാക്കി കരയ്ക്കെത്തിച്ചു കൂട്ടി വയ്ക്കും.
ചാലിയാറിലെ മപ്രം കടവിൽ കുന്നോളം ഉയരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്.
ഇരുവഞ്ഞിയും ചാലിയാറും സംഗമിക്കുന്ന കൂളിമാട് കടവിലാണ് എറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. പുഴയോരത്തെ കുറ്റിക്കാടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും വരെ തോണിയിൽ ശേഖരിക്കും.
കൃഷിപ്പണികൾക്കൊപ്പം മീൻപിടിത്തവും പ്രധാന വരുമാനമാർഗമാക്കിയ മമ്മുവിന്റെ വലയിൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുങ്ങിയപ്പോഴാണു മാലിന്യങ്ങൾ തോണിയിലാക്കി കരയ്ക്കെത്തിക്കാൻ തുടങ്ങിയത്.
പുഴയിലെ മത്സ്യ സമ്പത്തിനെയും ചെറുജീവികളെയും നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പുഴയിൽ നിന്നും നീക്കം ചെയ്യാൻ കഴിയുമെന്നതാണ് മമ്മുവിന്റെ ആശ്വാസം. പ്ലാസ്റ്റിക് മാലിന്യങ്ങൾ വിൽക്കുമ്പോൾ കിട്ടുന്ന ചെറിയ വരുമാനവും ഉണ്ട്. ജലാശയങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പറയാറുണ്ടെങ്കിലും ഓരോ ദിവസവും പുഴകളിലൂടെ മാത്രം ഒലിച്ചെത്തുന്നത് ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണെന്നു മമ്മു പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

