വടകര∙ പതിവായ ഫ്യൂസ് ഊരലിന് മോചനമായി മിനി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫിസുകൾക്കും പ്രത്യേകം വൈദ്യുതി മീറ്റായി. 24 ഓഫിസുകൾക്കാണ് പ്രത്യേകം കണക്ഷൻ നൽകിയത്. 33 വർഷമായി ഒരു കണക്ഷനിൽ നിന്നായിരുന്നു എല്ലാ ഓഫിസിനും വൈദ്യുതി നൽകിയിരുന്നത്.
ചില ഓഫിസുകൾ പണം അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുതി ബോർഡ് ഫ്യൂസ് ഊരുന്നത് പതിവായിരുന്നു.
കൃത്യമായി പണം അടച്ചത് ഉൾപ്പെടെ 24 ഓഫിസിലും വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാനാണ് പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം 25 ലക്ഷത്തോളം രൂപ ചെലവിട്ട് മീറ്റർ സ്ഥാപിച്ചത്.ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി മുറവിളി കൂട്ടിയിട്ടാണ് പ്രവൃത്തി തുടങ്ങിയത്. പത്ര വാർത്തകളെ തുടർന്ന് താലൂക്ക് വികസന സമിതികളിൽ പലപ്പോഴും ഈ പ്രശ്നം ചർച്ചയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

