മുക്കൂട്ടുതറ ∙ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം 400 മൂട് കപ്പയും ചേന ചേമ്പ് തുടങ്ങിയ കൃഷികളും നശിപ്പിച്ചു. ഇടകടത്തി 16 ഏക്കർ കരിപ്പാപ്പറമ്പിൽ തോമസിന്റെ അരയേക്കറിലെ കൃഷിയാണ് കാട്ടുപന്നികൾ പൂർണമായും നശിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 22ന് ഇതേ പുരയിടത്തിൽ കാട്ടുപന്നികൾ കയറി 150 മൂട് കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചിരുന്നു. 80000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കമ്പിയും കമ്പുകളും തകര ഷീറ്റും ഉപയോഗിച്ച് ഉണ്ടാക്കിയ വേലി തകർത്താണ് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്.
ആദ്യ തവണ കാട്ടുപന്നികൾ കയറിയപ്പോൾത്തന്നെ കൃഷിനാശം സംബന്ധിച്ച് റാന്നി വനം വകുപ്പ് ഓഫിസിൽ പരാതി നൽകിയിരുന്നു. ഇതുവരെ ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് തോമസ് പറയുന്നു. ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നാണു പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

