കല്ലമ്പലം ∙ ഗ്രാമീണ മേഖലകളിൽ സജീവമായി ഓടിയിരുന്ന കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞതോടെ പലയിടത്തും യാത്രാക്ലേശം രൂക്ഷമെന്ന് പരാതി. കോവിഡിന് ശേഷം ചിലയിടങ്ങളിൽ സർവീസ് നിർത്തിയ സ്വകാര്യ ബസുകളും ഓടാതായതോടെ യാത്രക്കാർ വലയുകയാണ്.
നാവായിക്കുളം പഞ്ചായത്തിലെ മാവിൻമൂട് പറകുന്ന് ഇരുപത്തെട്ടാം മൈൽ വഴി മെഡിക്കൽ കൊല്ലത്തേക്കും തിരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പ്രദേശവാസികൾക്ക് ഉപകാരപ്രദമായിരുന്നു. എന്നാൽ കോവിഡിന് ശേഷം കെഎസ്ആർടിസിയും സ്വകാര്യ ബസ് സർവീസും മുടങ്ങി എന്നാണ് പരാതി.
ആകെയുള്ള ഒരു സ്വകാര്യ ബസിനെ ആശ്രയിച്ചാണ് ഇപ്പോൾ ഇവിടെ യാത്ര.
കെഎസ്ആർടിസി വേണാട് പോലുള്ള സർവീസുകൾ ഇതുവഴി ആരംഭിച്ചാൽ കലക്ഷൻ കൂട്ടാൻ സാധിക്കും എന്ന സർവേ റിപ്പോർട്ട് ഉൾപ്പെടെ വർഷങ്ങൾക്ക് മുൻപേ ജനപ്രതിനിധികളും റസിഡൻസ് അസോസിയേഷനുകളും ചേർന്ന് ബന്ധപ്പെട്ട വകുപ്പിന് നൽകിയെങ്കിലും ഫലമുണ്ടായില്ല.
മണമ്പൂർ പഞ്ചായത്തിലെ കവലയൂർ കുളമുട്ടം മേഖലകളിലും ഒറ്റൂർ പഞ്ചായത്തിലെ വടശ്ശേരിക്കോണം മണമ്പൂർ ആലംകോട് ആറ്റിങ്ങൽ തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കിയിട്ട് 5 വർഷം പിന്നിടുന്നു. രാത്രി സമയങ്ങളിൽ ട്രെയിൻ മാർഗം വർക്കല വന്നിറങ്ങുന്ന യാത്രക്കാർ, വിദ്യാർഥികൾ എന്നിവർ അമിത യാത്ര കൂലി നൽകി ഓട്ടോയിലും കിലോമീറ്ററോളം കാൽനടയായും മറ്റുളളവരുടെ ഇരുചക്ര വാഹനത്തിൽ കയറിയും വീടുകളിൽ എത്തേണ്ട
അവസ്ഥയിലാണ്.
വർക്കല–കരുനിലക്കോട്–ഇടവ–പാരിപ്പള്ളി; കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് ആവശ്യം
വർക്കല ∙ കരുനിലക്കോട്, ഇടവ വഴി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കാൻ വർഷങ്ങളായി നൽകിയ നിവേദനത്തിനു നേരെ അധികൃതർ നിരന്തരം മുഖം തിരിക്കുന്നതായി പരാതി. യാത്രാക്ലേശം നേരിടുന്ന റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്ന വിധത്തിൽ ജനകീയ അദാലത്ത് ഈ വർഷമാദ്യം വിളിച്ചു ചേർക്കുകയും നാട്ടുകാരിൽ നിന്നു നിവേദനം സ്വീകരിക്കുകയും ചെയ്തെങ്കിലും ഇതുവരെയും ഒറ്റ സർവീസ് പോലും നടത്താനായില്ലെന്നു പറയുന്നു.
കോവിഡിനു മുൻപ് പല റൂട്ടുകളിലും ഉണ്ടായിരുന്ന ഒട്ടേറെ സർവീസുകൾ പിന്നീട് ഇല്ലാതായി. യാത്രാക്ലേശം പരിഹരിക്കാൻ വിളിച്ചുചേർത്ത ജനകീയ സദസ്സിൽ വർക്കല –അയിരൂർ വഴിയും വർക്കല –ഇടവ വഴിയും പാരിപ്പള്ളിയിലേക്കു പോകുന്ന ബസ് സർവീസ് വിഷയം ചർച്ചയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

