വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ സഹൃദയ, ചാഞ്ഞോടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും കുന്നിരിക്കൽ ട്രാൻസ്ഫോമറിന്റെ പരിധിയിൽ 9 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും. ∙ 11 കെവി ലൈനിനു സമീപമുള്ള മരങ്ങൾ വെട്ടി മാറ്റുന്ന പണികൾ നടക്കുന്നതിനാൽ മണിപ്പുഴ വൈദ്യുതി സെക്ഷനിലെ എകെജി, ഒറ്റത്തെങ്ങ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ.
സൗജന്യ മെഡിക്കൽ ക്യാംപ്
മല്ലപ്പള്ളി ∙ റവ.
ജോർജ് മാത്തൻ മിഷൻ ആശുപത്രി, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ 15ന് 9 മുതൽ ഉച്ചയ്ക്കു ഒന്നുവരെ റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ജനറൽ മെഡിസിൻ, ഓർത്തോപ്പീഡിക്സ്, ന്യൂറോളജി, ഫിസിയോ തെറപ്പി എന്നീ വിഭാഗങ്ങളിലാണ് ക്യാംപ്. ഇന്ന് റജിസ്റ്റർ ചെയ്യണം.
ഫോൺ: 0469–2782262, 8281161330.
അധ്യാപക ഒഴിവ്
ഏനാത്ത് ∙ കിഴക്കുപുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 28ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

