കൊടകര ∙ ദേശീയപാതയിൽ കൊടകര മുതൽ നെല്ലായി വരെ ഇരുവശത്തും സർവീസ് റോഡുകളില്ല. ഈ 4 കിലോമീറ്ററിനുള്ളിൽ ഒട്ടേറ അപകടങ്ങൾ സംഭവിക്കാൻ ഇതു കാരണമാകുന്നതായി ആരോപണം. കൊടകര മേൽപ്പാലത്തിന്റെ ആരംഭം മുതൽ നെല്ലായി ജംക്ഷൻ വരെയുള്ള ദേശീയപാതയിൽ ഉളുംബത്തുകുന്ന്, തൂപ്പൻകാവ് വരെ ദേശീയപാതയ്ക്കരികിലൂടെ കാൽനടയാത്രയ്ക്കുപോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
ഉളുംബത്തുകുന്നിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങളും കൊളത്തൂർ പ്രദേശത്തുനിന്ന് വരുന്ന വാഹനങ്ങളും നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട അവസ്ഥയാണ്. ഏറെ അപകടങ്ങൾ നടക്കുന്ന ഈ പ്രദേശങ്ങളിൽ സർവീസ് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ദേശീയപാതയോട് ചേർന്ന് മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുകയാണ്. നെല്ലായി–തൂപ്പൻകാവ് ചിറയ്ക്ക് കുറുകെ ദേശീയപാത പാലത്തിന് സമീപം ഇരുവശത്തും സർവീസ് റോഡിനുള്ള പാലം നിർമിക്കുന്നതിനായി പില്ലർ നിർമിച്ചത് പൂർത്തിയാക്കാതെ കാടുമൂടിക്കിടക്കുന്നു.
ചിറയിൽ കുളിക്കാനും അലക്കുന്നതിനും എത്തുന്നവർക്ക് നടക്കുന്നതിനായി താൽക്കാലിക നടപ്പാലം നിർമിച്ചിരിക്കുകയാണ്. കൊളത്തൂരിൽ ദേശീയപാതയുടെ രണ്ടുവശത്തും പെട്രോൾ പമ്പുകൾക്ക് സമീപം 200 മീറ്ററോളം നീളത്തിൽ സർവീസ് റോഡ് നിർമിച്ച് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം ഒരുക്കിയതാണ് ആകെയുള്ള സർവീസ് റോഡ്.
എന്നാൽ ഇവിടം വലിയ വാഹനങ്ങളുടെ പാർക്കിങ് പ്രദേശമായി മാറിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

