പാവറട്ടി ∙ കൊച്ചി തമ്മനത്ത് തകർന്ന ജലസംഭരണിക്ക് സമാനമായി പാവറട്ടിയിലും ജലസംഭരണി തകർച്ച ഭീഷണിയിൽ. ജല അതോറിറ്റിയുടെ കീഴിൽ മരുതയൂരിലുള്ള ജലസംഭരണിയാണ് ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലുള്ളത്.
സംഭരണിയുടെയും ഇതിനെ താങ്ങി നിർത്തുന്ന തൂണുകളുടെയും പ്ലാസ്റ്ററിങ് ഭൂരിഭാഗവും അടർന്നു വീണു. കമ്പികൾ പുറത്തായി.
കമ്പികൾ തുരുമ്പെടുത്ത നിലയിലുമാണ്. ഒന്നര ലക്ഷം ലീറ്റർ ശേഷിയുള്ളതാണ് സംഭരണി. എന്നാൽ സംഭരണിയുടെ മോശം അവസ്ഥമൂലം ശേഷിയുടെ കാൽ ഭാഗം പോലും വെള്ളം സംഭരിക്കാനാകുന്നില്ല.
ഇത് മൂലം ജനങ്ങൾക്ക് കൃത്യമായ അളവിൽ ശുദ്ധജലം ലഭിക്കുന്നുമില്ല. മരുതയൂർ, കാളാനി, കുണ്ടുവക്കടവ് മേഖലകളിലേക്കാണ് ഇൗ സംഭരണിയിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്നത്.
60 പൈപ്ലൈനുകളാണ് പദ്ധതിയുടെ കീഴിലുള്ളത്. ഇതിൽ ഭൂരിഭാഗവും കാലഹരണപ്പെട്ട നിലയിലാണ്.
47 വർഷം മുൻപാണ് ജലസംഭരണി ഉദ്ഘാടനം ചെയ്തത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
30 വർഷമാണ് ജലസംഭരണിയുടെ കാലാവധി. ജീർണാവസ്ഥയിലുള്ള ജലസംഭരണി പുനർ നിർമാണം നടത്താൻ ദീർഘനാളായി ജനങ്ങൾ ആവശ്യപ്പെടുന്നു.
എന്നാൽ അധികൃതർ തയാറായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

