വടക്കഞ്ചേരി∙ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും സ്ഥാനാർഥി പ്രഖ്യാപനം ഉടൻ നടത്തുമെന്നു പ്രഖ്യാപിച്ചു. എൽഡിഎഫ് നാളെ എല്ലാ പഞ്ചായത്തുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
യുഡിഎഫ് ജില്ലാതല ചർച്ച ഇന്നലെ പൂർത്തിയാക്കി. ഘടകകക്ഷികൾക്കു നൽകേണ്ട
സീറ്റിൽ ധാരണയുണ്ടാക്കി. ഇന്നും നാളെയുമായി വാർഡ് കമ്മിറ്റികൾ കൂടി സ്ഥാനാർഥികളെ തീരുമാനിക്കും.
തർക്കമുള്ള ചില വാർഡുകളിൽ തീരുമാനം നടപ്പിലാക്കാൻ മേൽകമ്മിറ്റി ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
ബിജെപി പഞ്ചായത്ത് കമ്മിറ്റി ഇന്നും നാളെയുമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സിപിഎം മുൻ ഏരിയ സെക്രട്ടറിയും കിഴക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷനുമായ കെ.ബാലൻ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന പേരിൽ സംഘടനയുണ്ടാക്കി ബാലനും മുൻ വടക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.ഗംഗാധരനും സിപിഎമ്മിനു തലവേദനയായി.
കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നു വീതം വാർഡുകൾ യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് ജില്ലാ നേതൃത്വം സിപിഎമ്മിൽ നിന്നു വരുന്നവർക്കു സീറ്റ് നൽകണമെന്നു പ്രാദേശിക നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ തീരുമാനത്തെ പ്രവർത്തകർ അംഗീകരിക്കുന്നില്ല.
തർക്കം നിലനിൽക്കുന്നതു യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തെ ബാധിക്കുമെന്ന ആശങ്ക അണികൾക്കുണ്ട്. ഇതിനിടെ വടക്കഞ്ചേരി പഞ്ചായത്തിലെ പന്നിയങ്കര വാർഡ് എൽഡിഎഫ് കേരള കോൺഗ്രസ് മാണി വിഭാഗത്തിനു വിട്ടുനൽകി.
ഇവിടെ പന്തലാംപാടം സ്കൂൾ മുൻ പ്രധാനാധ്യാപകനും കേരള കോൺഗ്രസ് തരൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ സണ്ണി എൻ.ജേക്കബ് പ്രചാരണം തുടങ്ങി. രണ്ടു ദിവസമായി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണമാണു നടക്കുന്നത്.
ചിഹ്നം ഒട്ടിക്കലും ചുമരുകളിൽ എഴുത്തുമായി മൂന്നു മുന്നണികളും കളം ഒരുക്കി കഴിഞ്ഞു. സംവരണ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്താനും പാർട്ടികൾ കഷ്ടപ്പെടുന്നു.
കുടുംബശ്രീ ഭാരവാഹികളും ആശാ വർക്കർമാരും തൊഴിലുറപ്പ് അംഗങ്ങളും സ്ഥാനാർഥി പട്ടികയിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

