മല്ലപ്പള്ളി ∙ വാഹനയാത്ര സുഗമമാക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും പുവനക്കടവ്–ചെറുകോൽപുഴ റോഡിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ നാശോന്മുഖമായി.വളവുകൾ ഏറെയുള്ള റോഡിൽ പലയിടങ്ങളിലും മുന്നറിയിപ്പു ബോർഡുകൾ കാട് കവർന്ന സ്ഥിതിയാണ്. സ്ഥലനാമ ബോർഡുകളിലെ അക്ഷരങ്ങൾ കാണാൻ കഴിയാത്തവിധം ശോച്യാവസ്ഥയിലുമാണ്. സ്കൂളുകൾ ഉണ്ടെന്നു മുന്നറിയിപ്പ് നൽകുന്നവയിൽ അക്ഷരങ്ങൾ ഇല്ലാതായി.
ഇതെല്ലാം വർഷങ്ങൾക്കു മുൻപുസ്ഥാപിച്ചവയാണ്. സ്ഥലനാമ ബോർഡുകളുടെ അപര്യാപ്തതമൂലം ദുരിതമാണു സമ്മാനിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലും ഇരവിപേരൂർ–വെണ്ണിക്കുളം–തടിയൂർ–റാന്നി റോഡിലും അടുത്തിടെ പുതിയ സ്ഥലനാമ ബോർഡുകളും ദൂരവും രേഖപ്പെടുത്തിയവ സ്ഥാപിച്ചിരുന്നു. പുവനക്കടവ്–ചെറുകോൽപുഴ റോഡിലും പുതിയ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

