പത്തനംതിട്ട ജില്ലയിലെ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാതീരത്ത് വിപുലമായ ഒരുക്കങ്ങളോടെ തുടക്കമായി.
ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആവേശകരമായ വള്ളംകളി മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
പ്രശസ്തമായ ഈ ജലമേളയിൽ ഇത്തവണ അമ്പത്തിയൊന്ന് പള്ളിയോടങ്ങളാണ് മാറ്റുരയ്ക്കുന്നത്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തനിമ ചോരാതെയാണ് ആറന്മുള വള്ളംകളി നടക്കുന്നതെന്നും ഇത് കേരളത്തിന്റെ സാംസ്കാരിക തനിമയുടെ വലിയൊരു കാഴ്ചയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത പ്രത്യേകതയാണ് കേരളത്തിനുള്ളതെന്നും, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേരളീയർക്ക് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെഹ്റ്രു ട്രോഫി മാതൃകയിലാണ് ഇത്തവണത്തെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

