ഉഴവൂർ ∙ ഇല്ലായ്മകളോടു പൊരുതിജയിച്ച് രാഷ്ട്രപതി പദം വരെയെത്തിയ ഡോ.കെ.ആർ.നാരായണൻ വിടവാങ്ങിയിട്ട് 20 വർഷം. ചരമവാർഷിക ദിനമായിരുന്നു ഇന്നലെ. 2005 നവംബർ 9നാണ് ഡോ.കെ.ആർ.നാരായണൻ അന്തരിച്ചത്.
ഉഴവൂർ പഞ്ചായത്തിലെ പെരുന്താനം ഗ്രാമത്തിലാണു ജനനം.അദ്ദേഹത്തിന്റെ ഓർമകൾ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ഉഴവൂർ പെരുന്താനം ഭാഗത്തു പിതൃസഹോദരൻ അയ്യപ്പന്റെ മകൾ സീതാലക്ഷ്മിയും കുടുംബവും താമസിക്കുന്ന വീടിനു മുന്നിൽ സ്മൃതി മണ്ഡപമുണ്ട്.
കെ.ആർ.നാരായണൻ പ്രൈമറി വിദ്യാഭ്യാസം നേടിയ കുറിച്ചിത്താനം ഗവ എൽപി സ്കൂൾ ഇപ്പോൾ അദ്ദേഹത്തിന്റെ നാമധേയത്തിലാണ്.
ഒന്നാം ക്ലാസിൽ ചേർന്നതിന്റെ റജിസ്റ്റർ ഇവിടെയുണ്ട്. 5 മുതൽ 7 വരെ ക്ലാസുകളിൽ പഠിച്ച ഉഴവൂർ ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂളിൽ ശിലാഫലകവും അപൂർവ ചിത്രങ്ങളുമുണ്ട്.ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ എത്തിയാൽ കെ.ആർ.നാരായണൻ ഉൾപ്പെട്ട
1938 ഫൈനൽ ബാച്ചിന്റെ ഫോട്ടോ കാണാം.കോട്ടയം സിഎംഎസ് കോളജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. സിഎംഎസ് കോളജിന്റെ ചരിത്രം ചുമർചിത്ര രൂപത്തിൽ അവതരിപ്പിച്ചപ്പോൾ അതിൽ സ്ഥാനം പിടിച്ച 3 പൂർവവിദ്യാർഥികളിൽ ഒരാൾ കെ.ആർ.നാരായണനാണ്. അദ്ദേഹത്തിന്റെ പേരുള്ള ലൈബ്രറി റജിസ്റ്റർ കോളജിലുണ്ട്.
കിടങ്ങൂർ–മംഗലത്താഴം റോഡിനു കെ.ആർ.നാരായണന്റെ പേരാണ്. ഉഴവൂരിൽ ഡോ.കെ.ആർ.നാരായണൻ സ്മാരക സ്പെഷ്യൽറ്റി ആശുപത്രിയിൽ ഡയാലിസിസ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉണ്ട്. ഉഴവൂർ ജയ്ഹിന്ദ് ലൈബ്രറിയുടെ ഭാഗമായി സാംസ്കാരിക കേന്ദ്രം, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ സ്റ്റഡി സെന്റർ, കെ.ആർ.നാരായണൻ ചെയർ, ഒഎൽഎൽ ഹൈസ്കൂളിനു മുന്നിൽ ഇ.ജെ.ലൂക്കോസ് എള്ളങ്കീൽ സ്മാരക ട്രസ്റ്റ് സ്ഥാപിച്ച അർധകായ പ്രതിമ എന്നിവയും ഉണ്ട്.
കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെങ്ങളം ഈസ്റ്റ് വില്ലേജിലെ തെക്കുംതലയിൽ പ്രവർത്തിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

