കൂരാച്ചുണ്ട് ∙ ജില്ലാ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള ജലസേചന വകുപ്പിന്റെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ കാടും, മുള്ളും വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണി.
ദിവസേന നൂറുകണക്കിനു ടൂറിസ്റ്റുകൾ എത്തുന്ന കരിയാത്തുംപാറ ബീച്ച് മേഖലയിൽ മാസങ്ങളായി നിറഞ്ഞ കാട് വെട്ടി മാറ്റാൻ അധികൃതർ നടപടിയെടുക്കാത്തതാണു പ്രശ്നം.30 രൂപയുടെ ടിക്കറ്റ് നൽകിയാണ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്.
ടിക്കറ്റിനത്തിൽ മാത്രം വൻതുക വരുമാനം ലഭിച്ചിട്ടും കാടുവെട്ടി സഞ്ചാരികൾക്ക് സുരക്ഷ ഏർപ്പെടുത്താൻ അധികൃതർ ശ്രമിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉണ്ട്.കാട് മൂടിയ പ്രദേശത്ത് ഇഴജന്തുക്കളുമുണ്ട്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് സംഘത്തിലെ ഒരു കുട്ടിയെ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കരിയാത്തുംപാറ റിസർവോയർ തീരം, പുൽത്തകിടി, പുഴ, മലഞ്ചെരിവ് എന്നിവ ആസ്വദിക്കുന്നതിനായി കേന്ദ്രത്തിൽ എത്തുന്നവർക്ക് പ്രാഥമിക സൗകര്യം പോലും ഒരുക്കിയിട്ടില്ല.
മഴയത്തും വെയിലത്തും കയറി നിൽക്കാൻ താൽക്കാലിക ഷെഡ് പോലുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

