പാലക്കാട് ∙ തിരുവനന്തപുരത്തു നടന്ന സംസ്ഥാന വനിതാ ചെസ് മത്സരത്തിൽ പാലക്കാടിന്റെ എസ്.പൗർണമി ചാംപ്യനായി. ഈ വർഷം നടന്ന അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും സംസ്ഥാന ചാംപ്യനായിരുന്നു. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കിണാശ്ശേരി സ്വദേശി ഷാജി– സ്വാതി ദമ്പതികളുടെ മകളാണ്.
അടുത്ത മാസം ബംഗാളിൽ നടക്കുന്ന ദേശീയ ചെസ് ചാംപ്യൻഷിപ്പിൽ പൗർണമി കേരളത്തെ പ്രതിനിധീകരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

