വെണ്ണിയോട് ∙ കോട്ടത്തറ പഞ്ചായത്തിൽ സ്വയംതൊഴിൽ സംരംഭങ്ങൾ പരിശീലിപ്പിക്കുന്നതിനും മറ്റുമായി നിർമിച്ച കെട്ടിടം അപകടാവസ്ഥയിൽ. പഞ്ചായത്തിൽ വാളൽ ഭാഗത്തെ പ്രധാന പാതയോടു ചേർന്നാണു കാലപ്പഴക്കം മൂലം നശിച്ച് ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള കെട്ടിടമുള്ളത്.
ഈ കെട്ടിടം പൊളിച്ചുനീക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വർഷങ്ങൾക്ക് മുൻപ് കൽപറ്റ ബ്ലോക്ക് പഞ്ചായത്താണു ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കെട്ടിടം നിർമിച്ചത്. നിർമാണ ശേഷം വർഷങ്ങളോളം ഈ കെട്ടിടത്തിൽ പപ്പട
നിർമാണ പരിശീലനവും യൂണിറ്റും പ്രവർത്തിച്ചിരുന്നെങ്കിലും കെട്ടിടം ജീർണാവസ്ഥയിൽ ആയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന പാതയോടു ചേർന്നുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളിലെയും തേപ്പ് അടർന്നു വീഴുന്ന നിലയിലാണ്.
വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ സഞ്ചരിക്കുന്ന പാതയോടു ചേർന്നുള്ള കെട്ടിടം പുനർനിർമിച്ചാൽ പ്രദേശത്തെ ഗോത്രവർഗ യുവതി യുവാക്കൾക്ക് വിവിധ തൊഴിലുകൾ പരിശീലിക്കാനും ആരംഭിക്കാനും ഏറെ സഹായകമാകുമെന്നും അതുകൊണ്ടുതന്നെ എത്രയും വേഗം പഴയ കെട്ടിടം പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

