മുട്ടം∙ പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുന്ന എംവിഐപി ഭൂമി ഏറ്റെടുത്ത് ടർഫ് പണിയണമെന്ന് ആവശ്യമുയരുന്നു. മുട്ടം – മൂലമറ്റം റൂട്ടിൽ നിർമാണം നടക്കുന്ന ക്രൈംബ്രാഞ്ച് കെട്ടിടത്തിനും മുട്ടം വില്ലേജ് ഓഫിസിനും നടുവിലായി വരുന്ന പ്രദേശത്ത് ടർഫ് പണിയണമെന്നാണ് ആവശ്യം. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
കരകണ്ടമായി കിടക്കുന്ന ഇവിടെ മണ്ണിട്ട് ഉയർത്തിയാൽ കുറഞ്ഞ ചെലവിൽ കളിസ്ഥലം യാഥാർഥ്യമാക്കാൻ കഴിയും. നിലവിൽ മുട്ടം, മൂലമറ്റം, കുടയത്തൂർ, കരിങ്കുന്നം, മേലുകാവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ തൊടുപുഴയിലെ സ്വകാര്യ ടർഫുകളെയാണ് ആശ്രയിക്കുന്നത്.
മണിക്കൂർ ഒന്നിന് 1,200 രൂപ മുതൽ 1,400 വരെയാണ് നിരക്ക് ഈടാക്കുന്നത്.
സ്ഥലം ഏറ്റെടുത്ത് ടർഫ് നിർമിച്ച് പഞ്ചായത്തിന് നൽകിയാൽ അത് സമീപ പ്രദേശങ്ങളിലെ കായിക പ്രേമികൾക്ക് ഉപകാരമാകും. കൂടാതെ പഞ്ചായത്തിന് വരുമാനവും ലഭിക്കും. പഞ്ചായത്തിലേക്ക് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് മുട്ടം പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്.
കലക്ടറിൽനിന്നും സർക്കാരിൽനിന്നും അനുകൂല തീരുമാനമുണ്ടായാൽ മുട്ടത്ത് സർക്കാർ സംവിധാനത്തിൽ ഒരു കളിക്കളം യാഥാർഥ്യമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

