ജില്ലാ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ് 12ന്:
കളമശേരി ∙ സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ചാംപ്യൻഷിപ് മത്സരം 12ന് രാവിലെ 8ന് എൽഎൻസിപിഇ സൈക്ലിങ് വെലോഡ്രാമിൽ നടത്തും. മത്സരങ്ങൾ– പുരുഷ, വനിതാ വിഭാഗം, 18 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ, 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ, 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ.https://forms.gle/EfeQ4nWE1QvYPF77A എന്ന ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.
റജിസ്ട്രേഷൻ ഇന്നു രാവിലെ 11 വരെ. 9539012349.
അധ്യാപക ഒഴിവ്
കോലഞ്ചേരി ∙ വീട്ടൂർ ഗവ.
എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് വൈകിട്ട് 3ന്.
കടുങ്ങല്ലൂർ ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കളമശേരി ∙ ഗവ.ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലൈയൻസസ് (ഓപ്പൺ ) ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 10ന് 11ന്. 0484 2555504.
കർണാടക സംഗീത, തംബുരു പുരസ്കാര മത്സരം
തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ സംഗീതസഭയുടെ അഖിലകേരള കർണാടക സംഗീത മത്സരവും കെ.ജെ.
യേശുദാസ് ഏർപ്പെടുത്തിയിട്ടുള്ള അഗസ്റ്റിൻ ജോസഫ് സ്മാരക തംബുരു പുരസ്കാര മത്സരവും ഡിസംബർ 21ന് തൃപ്പൂണിത്തുറയിൽ നടക്കും. സീനിയർ വായ്പാട്ടിൽ കർണാടക സംഗീതം, ദീക്ഷിതർ കൃതി, സ്വാതി തിരുനാൾ കൃതി, എന്നിവയിലും ജൂനിയർ വിഭാഗത്തിൽ കർണാടക സംഗീതത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.
വയലിനിലും, മൃദംഗത്തിലും സീനിയർ ജൂനിയർ എന്നീ വിഭാഗങ്ങളിൽ പൊതുവായും മത്സരങ്ങൾ നടക്കും. അപേക്ഷകൾ ഡിസംബർ 10നു മുൻപ് ലഭിക്കണം.
[email protected]. 9447179087.
കരോക്കേ സംഗീത മത്സരം
അരൂർ∙ലോട്ടസ് അരൂർ സംഘടിപ്പിക്കുന്ന അഖില കേരള കരോക്കേ സംഗീത മത്സരത്തിന്റെ ഓഡിഷനായി 18 വയസ്സിനു മേൽ ഗായകരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. പ്രോഗ്രാം കോഡിനേറ്റർമാരായ കുഞ്ഞുമോൻ, എൻ.വി.കവിത എന്നിവർ അറിയിച്ചു.
94474 83943, 9074537976.
വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങൾ
മട്ടാഞ്ചേരി∙ ജില്ല സബ് ജൂനിയർ, ജൂനിയർ, സീനിയർ പുരുഷ വനിത വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങൾ ബുധനാഴ്ച മട്ടാഞ്ചേരി പാലസ് റോഡിലെ ബാങ്ക് ഹൗസ് ഹാളിൽ നടക്കും. താൽപര്യമുള്ള കായിക താരങ്ങൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ശരീരഭാര നിർണയത്തിന് അന്നേ ദിവസം 9നു എത്തണമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ആർ.രജീഷ് അറിയിച്ചു.
വൈദ്യുതി മുടക്കം
വൈറ്റില എളംകുളം റോഡ്, വൈറ്റില കണിയാമ്പുഴ റോഡ്, പൂണിത്തുറ കൊട്ടാരം റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായോ, പൂർണമായോ.
തേവര മട്ടമ്മൽ മാർക്കറ്റ് പരിസരം, മട്ടമ്മൽ അർബൻ ബാങ്ക് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ ഒന്നു വരെ. പാലാരിവട്ടം ടൗൺ, സെന്റ് മാർട്ടിൻ പള്ളി പരിസരം എന്നിവിടങ്ങളിൽ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ ചക്കാലമുട്ട്, കടക്കോടം, മട്ടിലിപ്പറമ്പ്, പെരീക്കാട്, അന്തിമഹാകാളൻ ക്ഷേത്രം പരിസരം എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

