പുറമറ്റം ∙ ടാറിങ് ഇളകി പൂർണമായും തകർന്ന കവുങ്ങുംപ്രയാർ-കറുത്തവടശേരിക്കടവ് റോഡിലൂടെയുള്ള വാഹനയാത്ര ബുദ്ധിമുട്ടാകുന്നു. ഇരവിപേരൂർ–പുറമറ്റം–വെണ്ണിക്കുളം, പുതുശേരി–പുറമറ്റം-കുമ്പനാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. വെണ്ണിക്കുളം ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്കു പുതുശേരി, കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിലേക്കു കുറഞ്ഞ ദൂരത്തിൽ എത്താനുള്ള മാർഗമാണ്.
തൃക്കയിൽ ക്ഷേത്രത്തിലേക്കു എത്തുന്ന റോഡുമാണ്. റോഡിന്റെ ഭൂരിഭാഗങ്ങളിലും ടാറിങ് തകർന്നതിനാൽ കാൽനടയാത്രയും ഇരുചക്ര വാഹനങ്ങളിലെ യാത്രയും വളരെയേറെ ദുരിതമാണ്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

