തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു പീരങ്കി പ്രയോഗം.
ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മുൻമന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നു അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഫെബിൻ, രജിത്ത്, നീതു വിജയൻ, മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

