ആളൂർ ∙ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സമഗ്ര ഇടപെടൽ നടത്തുന്ന സ്ഥാപനമായ കല്ലേറ്റുംകര നിപ്മറിന് നാലാം തവണയും സംസ്ഥാന ഭിന്നശേഷി പുരസ്കാരം ലഭിച്ചു. ഭിന്നശേഷി മേഖലയിൽ മികച്ച സേവനം നൽകുന്ന സ്ഥാപനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ് ഇവർ നേടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിൽ നാല് തവണയും ഇവർക്ക് തന്നെയായിരുന്നു പുരസ്കാരം. 2024 ൽ ഐക്യരാഷ്ട്ര പുരസ്കാരം ലഭിച്ചിരുന്നു.
2025 ലെ രണ്ടാമത്തെ അംഗീകാരമാണിത്.
മൂന്ന് സ്പെഷൽ സ്കൂളുകൾ, പ്രഫഷനൽ കോളജ്, നട്ടെല്ലിന് ക്ഷതം ബാധിച്ചവരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സ്പൈനൽ കോഡ് ഇഞ്ചറി റീഹാബിലിറ്റേഷൻ യൂണിറ്റ്, തൊഴിൽ പരിശീലന കേന്ദ്രം, കൃത്രിമ കൈകാൽ നിർമാണ യൂണിറ്റ്, ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവിയർ തെറപ്പി,എ ഡിഎച്ച്ഡി ക്ലിനിക് തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് നിപ്മറിൽ ഉള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

