മുതലമട ∙ ഇടുക്കുപ്പാറ ഊർക്കുളംകാട്ടിലെ റിസോർട്ടിൽ ആദിവാസി തൊഴിലാളിയെ തടങ്കലിലാക്കിയ കേസിൽ ഒന്നാം പ്രതി പ്രഭു (40) കോടതിയിൽ കീഴടങ്ങി.
മൂച്ചങ്കുണ്ട് ചമ്പക്കുഴിയിൽ വെള്ളയ്യനെ (54) തടങ്കലിലാക്കിയ കേസിലെ ഒന്നാം പ്രതിയാണ് മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയിൽ ഹാജരായത്. റിസോർട്ടിലെ തൊഴിലാളിയായ വെള്ളയ്യൻ അനുവാദമില്ലാതെ മദ്യം എടുത്തു കഴിച്ചുവെന്നാരോപിച്ചു അഞ്ചു ദിവസം തടങ്കലിൽ പാർപ്പിച്ചതായാണ് കേസ്. വെള്ളയ്യനെ ഓഗസ്റ്റ് 22ന് രാത്രി പൊലീസും നാട്ടുകാരും ചേർന്നാണ് മോചിപ്പിച്ചത്.
ഈ കേസിലെ രണ്ടാം പ്രതിയും പ്രഭുവിന്റെ അമ്മയുമായ രങ്കനായകിയെ ഓഗസ്റ്റ് 23ന് കോടതി റിമാൻഡ് ചെയ്തിരുന്നു.
പ്രഭുവിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ഐടി വിദഗ്ധനായ പ്രഭു മൊബൈൽ ഫോൺ നമ്പർ ഉപയോഗിക്കാതെ ചില ആപ്പുകൾ ഉപയോഗിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നത്. കർണാടകയിലും തമിഴ്നാട്ടിലും വ്യാപക അന്വേഷണം നടത്തിയതിന്റെ തുടർച്ചയായാണ് പ്രഭു കോടതിയിൽ കീഴടങ്ങിയതെന്നാണു പൊലീസ് പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

