കൊരട്ടി ∙ ജംക്ഷനിൽ ദേശീയപാത കുറുകെ കടക്കുന്നതിനിടെ, ആറ്റപ്പാടം സ്വദേശി കൂട്ടാലപ്പറമ്പിൽ ഷാജു (54) വാഹനമിടിച്ചു മരിച്ച സംഭവത്തിൽ നിർത്താതെ പോയ ഇരുചക്രവാഹനം പൊലീസ് കണ്ടെത്തി. വാഹനമോടിച്ചിരുന്ന ചാലക്കുടി ധന്വന്തരി മഠം പി.വിഷ്ണു സായിയെ (25) ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒക്ടോബർ 14 നു വൈകിട്ട് 6.45ന് ആയിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ ഷാജു 18 ന് രാവിലെ 8.30ന് മരിച്ചു.
ഇലക്ട്രിക് സ്കൂട്ടറാണു ഷാജുവിനെ ഇടിച്ചതെന്നു കണ്ടെത്തിയിരുന്നു. സംഭവസമയം ആ വഴിയിലൂടെ പോയ 83 ഇലക്ട്രിക് സ്കൂട്ടറുകളുടെ വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ചാണു അപകടത്തിനിടയാക്കിയി വാഹനം കണ്ടെത്തിയത്. എഎസ്ഐ പി.എൻ.ഷീബ, സിപിഒ അമൽ ആനന്ദ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

