കൂടിക്കാഴ്ച നാളെ
ഉളിയിൽ ∙ പടിക്കച്ചാൽ ഗവ. എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കു താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 2 ന് സ്കൂൾ ഓഫിസിൽ നടക്കും.
തലശ്ശേരി∙ ഗോപാലപേട്ട ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിന് നാളെ രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.
അധ്യാപക ഒഴിവ്
മാത്തിൽ ∙ മാത്തിൽ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ യുപിഎസ്ടി അധ്യാപക താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു രാവിലെ 10.30ന്. രാമന്തളി ∙ പാലക്കോട് ജിഎം എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽപി അറബിക് അധ്യാപകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച 10നു രാവിലെ 11നു സ്കൂൾ ഓഫിസിൽ. കൂത്തുപറമ്പ് ∙ കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ മലയാളം അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 10ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ഒഴിവുകൾ
തളിപ്പറമ്പ് ∙ സർ സയ്യിദ് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സൈക്കോളജി അധ്യാപകനെ വേണം. കൂടിക്കാഴ്ച 10ന് 10ന്.
തളിപ്പറമ്പ് ∙ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൊമേഴ്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 11ന് 10ന്.
04602200128 തലശ്ശേരി∙ ഗോപാലപേട്ട ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിന് 10ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി ∙ നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള ഓട്ടോ ഡ്രൈവർമാരിൽ നിന്നു ടിഎംസി നമ്പറിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം 10 മുതൽ നഗരസഭ ഓഫിസിൽ നിന്നു ലഭിക്കും. അപേക്ഷകർ നഗരസഭ പരിധിയിൽ സ്ഥിര താമസമുണ്ടെന്നു തെളിയിക്കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, വണ്ടിയുടെ പെർമിറ്റ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികളും ഫോട്ടോയും സഹിതം 20നകം നഗരസഭ ഓഫിസിൽ ഏൽപിക്കണം.
ഒരിക്കൽ ടിഎംസി നമ്പർ ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

