കൊട്ടിയം∙ ഗാർഹിക പീഡന പരാതിയിൽ യുവാവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് തെക്കുംകര വരവിള വീട്ടിൽ സൈനുദീൻ മകൻ ഇക്ബാലി(30)നെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്ബാൽ ഭാര്യയെ ഫോണിലൂടെ അസഭ്യം പറഞ്ഞത് ഭാര്യ മാതാവ് ചോദ്യം ചെയ്തതു. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ ദിവസം രാവിലെ ഭാര്യ വീട്ടിലെത്തിയ പ്രതി ഭാര്യയെയും മകളെയും രക്ഷിതാക്കളെയും ആക്രമിച്ചു. പരുക്കേറ്റ ഭാര്യ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
കൊട്ടിയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിഷ്ണു, മിഥുൻ സിപിഒമാരായ നൗഷാദ്, അരുൺകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

