കണിയാമ്പറ്റ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന തുണിക്കട
കത്തിനശിച്ചു. രാത്രി ഒൻപതോടെയാണു തീപിടിത്തം ഉണ്ടായത്.
കൽപറ്റയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നു തീ അണയ്ക്കാനുള്ള ശ്രമം രാത്രിയും തുടരുന്നു. സ്കൂൾ റോഡിലെ കടവൻ ബിൽഡിങ്ങിൽ ഷംല ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയാണു പൂർണമായും കത്തിനശിച്ചത്.
കൂടാതെ ബോചെ ഔട്ലെറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

