അടൂർ∙ ട്രാഫിക് പരിഷ്കരണത്തിനൊപ്പം സൗന്ദര്യവൽക്കരണവും നടത്തി അടൂർ ടൗണിന്റെ മുഖം മിനുക്കുന്നു. ടൗണിൽ ട്രാഫിക് ഐലൻഡുകളിലെല്ലാം ചട്ടികളിൽ ചെടികൾ വച്ചു പിടിപ്പിച്ചാണു സൗന്ദര്യവൽക്കരണം നടപ്പാക്കി തുടങ്ങിയത്. സെൻട്രൽ ജംക്ഷൻ, കെഎസ്ആർടിസി ജംക്ഷൻ, ഹൈസ്കൂൾ ജംക്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിലാണു ചെടികൾ വച്ചു പിടിപ്പിക്കുന്നത്. ഇതു കൂടാതെ സെൻട്രൽ ജംക്ഷനിലും കെഎസ്ആർടിസി ജംക്ഷനിലെ പാലത്തിന്റെ ഭാഗത്തും പഴയ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഭാഗത്തും അപകടങ്ങൾ ഒഴിവാക്കാൻ ഡിവൈഡറുകളും സ്ഥാപിച്ചു.
നഗരസഭയും ട്രാഫിക് പൊലീസും ചേർന്നാണ് ഇതു നടപ്പാക്കുന്നത്.
ഗാന്ധിസ്മൃതി മൈതാനം നവീകരിക്കുന്നു
ഗാന്ധിസ്മൃതി മൈതാനം പാർക്കാക്കി മാറ്റാനുള്ള നവീകരണവും തുടങ്ങി. ഇതു പൂർത്തിയാകുന്നതോടെ സെൻട്രൽ ജംക്ഷന്റെ മുഖഛായയും മാറും.
മൈതാനത്തിന്റെ പ്രവേശന കവാടം നവീകരിക്കുന്നതിനൊപ്പം സാംസ്കാരിക നായകൻമാരുടെ ചിത്രം സ്ഥാപിച്ചുള്ള ആർട്ട് വാൾ, ഓപ്പൺ സ്റ്റേജ്, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക്, മൈതാനിയിലെ മരങ്ങളിൽ ചേക്കേറുന്ന പക്ഷികളുടെ കാഷ്ഠം താഴേക്ക് വീഴാതിരിക്കാൻ പ്രത്യേക രീതിയിലുള്ള മേൽക്കൂര, ചുറ്റിനും പൂന്തോട്ടം എന്നിവ സ്ഥാപിച്ചാണ് ഗാന്ധിസ്മൃതി മൈതാനം നവീകരിക്കുന്നത്. ഇതിന്റെ പണികൾ സെൻട്രൽ മൈതാനിയിൽ പുരോഗമിക്കുകയാണ്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്.
ഇതു പൂർത്തിയാകുന്നതോടെ സെൻട്രൽ ടോളിനു പുതിയ മുഖം കൈവരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

