അപ്രന്റിസ് അഭിമുഖം
തൊടുപുഴ∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് 3 വർഷത്തേക്ക് പരിശീലനത്തിനായി പിജിഎസ്എ (പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസ്) തസ്തികയിലേക്കുള്ള അഭിമുഖം 11ന് 10.30ന് തൊടുപുഴയിലെ ജില്ലാ കാര്യാലയത്തിൽ നടക്കും. 04862 221590, 9526820359.
ജോലി ഒഴിവ്
മൂന്നാർ∙ ലക്ഷ്മി ഗവ. യുപി സ്കൂളിൽ യുപിഎസ്ടി (തമിഴ്) അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 11ന് നടക്കും.
പെൻഷൻ പുതുക്കൽ
തൊടുപുഴ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ബോർഡിലെ ജില്ലാ ഓഫിസിൽനിന്നു വിവിധ പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾ ഈ വർഷത്തെ പെൻഷൻ പുതുക്കുന്നതിനായി ഗസറ്റഡ് ഓഫിസറോ മെഡിക്കൽ ഓഫിസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഓഫിസിൽ ഡിസംബർ 31 വരെ സ്വീകരിക്കും.
സാന്ത്വന ധനസഹായം ലഭിക്കുന്നവർ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിച്ചിട്ടില്ലാത്തവർ അതുകൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
04862 227098.
ഗതാഗത നിയന്ത്രണം
തൊടുപുഴ∙ വെങ്ങല്ലൂർ– മങ്ങാട്ടുകവല നാലുവരി പാതയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 30 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തൊടുപുഴ∙ രാമമംഗലം– തൊടുപുഴ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 30 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ജോലി ഒഴിവ്
മൂലമറ്റം ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നാളെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ഹാജരാകണം. പിഎസ്സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന.
അപ്രന്റിസ് അഭിമുഖം
തൊടുപുഴ∙ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് 3 വർഷത്തേക്ക് പരിശീലനത്തിനായി പിജിഎസ്എ (പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസ്) തസ്തികയിലേക്കുള്ള അഭിമുഖം 11ന് 10.30ന് തൊടുപുഴയിലെ ജില്ലാ കാര്യാലയത്തിൽ നടക്കും.
04862 221590, 9526820359. സീറ്റൊഴിവ് കട്ടപ്പന ∙ സെന്റ് ജോൺസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ബിഫാം, ഡിഫാം, ഡിഎംഎൽടി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടുവിനു സയൻസ് വിഷയങ്ങളിൽ 50% മാർക്കുള്ളവർക്ക് അപേക്ഷിക്കാം. 9497283007, 8921052449.
ക്ഷയരോഗ നിർണയ ക്യാംപ്
ഇടമലക്കുടി പഞ്ചായത്തിൽ ആദ്യമായി സഞ്ചരിക്കുന്ന എക്സ്റേ മെഷീൻ എത്തിച്ച് ക്ഷയരോഗ നിർണയ ക്യാംപ് നടത്തും.
തിങ്കൾ മുതൽ ബുധൻ വരെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഇടമലക്കുടിയിലെ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിന്റെ (കെജിഎ ഗ്രൂപ്പ്) സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്.
പഞ്ചായത്തിൽ ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന നിരവധി രോഗികളുണ്ട്. എന്നാൽ ഇത്തരത്തിലുള്ളവരിൽ രോഗ നിർണയം നടത്തുന്നതിനുള്ള സൗകര്യം ഇവിടില്ല.
ഇതെ തുടർന്നാണ് ക്യാംപ് നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

