മുട്ടം∙ ഉപയോഗശൂന്യമായ ശുദ്ധജലവിതരണ പൈപ്പ് നാട്ടുകാർക്ക് അപകടക്കെണിയാകുന്നു. മുട്ടം കോടതി റോഡിലാണ് ഇരുമ്പ് പൈപ്പ് അപകടക്കെണി ഒരുക്കിയിരിക്കുന്നത്. മുട്ടം ജില്ലാ ജയിലിലേക്ക് പോകുന്ന റോഡിലാണ് ഉപയോഗ ശൂന്യമായ പൈപ്പ്.
രണ്ടായി വേർപെട്ട നിലയിലുള്ള പൈപ്പ് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ ഭീഷണിയാണ്.
വാഹനങ്ങളുടെ ടയറിൽ തട്ടിയാൽ ടയർ കേടാകും.
ജില്ലാ ജയിലിലേക്കും സമീപത്തെ വ്യവസായ കേന്ദ്രത്തിലേക്ക് പോകുന്നതും ഇത് വഴിയാണ്. ജനങ്ങൾ പതിവായി ഉപയോഗിക്കുന്ന ഇവിടെ പൈപ്പ് അപകടാവസ്ഥയിലായി ഏറെ കാലമായെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് എത്രയും വേഗം അഴിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

