ചവറ സൗത്ത് ∙ അഷ്ടമുടിക്കായലിനു കുറുകെ പുളിമൂട്ടിൽകടവിനെയും – സെന്റ് സെബാസ്റ്റ്യൻ ഐലൻഡിനെയും ബന്ധിപ്പിച്ചു നടപ്പാലം നിർമാണത്തിനു 3.2 കോടി അനുവദിച്ചു. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടി സ്വീകരിക്കും. 2022 – 23 വർഷത്തെ ബജറ്റിൽ ഒരുകോടി രൂപ പാലത്തിനു വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 3 കോടി രൂപ കവിഞ്ഞു.
തുടർന്നാണു പുതുക്കിയ തുകയ്ക്കു ഭരണാനുമതി ആയത്. നിലവിൽ താമസക്കാർ പുറം ലോകവുമായി ബന്ധപ്പെടുന്നത് കടത്തു വഴിയാണ്.
22 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ പലപ്പോഴും താമസക്കാരെ കരയിലേക്ക് എത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
പാലം യാഥാർഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
മണ്ണ് പരിശോധന നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. കാടൻമൂല-കൊച്ചുതുരുത്ത് പാലത്തിനും നേരത്തെ ഭരണാനുമതി ലഭിച്ചതാണ്.
ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാനായില്ല. ഒരു ഭൂവുടമയുടെ സമ്മതപത്രം ലഭിക്കാനുണ്ട്. ഇത് ലഭിച്ചാലുടൻ നിർമാണം തുടങ്ങും.
പടപ്പനാൽ – പുളിമൂട്ടിൽകടവ് റോഡിനു 5.5 കോടി രൂപ അനുവദിച്ചു. ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ബിസി ലെയർ ചെയ്യുന്നതിനാണ് തുക അനുവദിച്ചത്. റോഡ് പരിശോധന പൂർത്തിയായാലുടൻ ടെൻഡർ ചെയ്യുമെന്ന് സുജിത്ത് വിജയൻ പിള്ള എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

