കൊട്ടാരക്കര∙ സിബിഐ ഓഫിസറെന്ന വ്യാജേന വനിതാ ഡോക്ടറെ വെർച്വൽ അറസ്റ്റ് ചെയ്ത് പണം തട്ടിയെടുക്കാനുള്ള ശ്രമം കൊട്ടാരക്കര പൊലീസ് ഇടപെട്ട് പൊളിച്ചു. സംഭവത്തിൽ പ്രതികളെ പിടികൂടാൻ കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സമർദത്തിലാക്കി രണ്ടു ദിവസം മുറിക്കു പുറത്തു പോകാൻ പോലും അനുവദിക്കാതെയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നീക്കം. പ്രമുഖ വ്യവസായിയുടെ അക്കൗണ്ടിൽ നിന്നുള്ള 96 കോടിയിലെ ഒരു ഭാഗം ഡോക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നു പറഞ്ഞായിരുന്നു ഫോൺ വിളി.
വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നും മുറി വിടരുതെന്നും ഫോൺ ഓഫ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
തുടർന്ന് മുറിയിൽ നിന്നു പുറത്ത് പോകാതെ ഫോണിനു മുന്നിലിരുന്ന് തട്ടിപ്പുകാരുടെ നിർദേശങ്ങൾ അനുസരിക്കുകയായിരുന്നു. ഡോക്ടർ ആശുപത്രിയിൽ ജോലിക്ക് എത്താതെ വന്നതോടെ ജീവനക്കാർ അന്വേഷണം തുടങ്ങി.
ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് അവശനിലയിൽ ഡോക്ടറെ കണ്ടത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു.
തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുക്കുന്നതിനു മുൻപ് തന്നെ പൊലീസ് വീട്ടിലെത്തുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

