രാജാക്കാട്∙ ചെമ്മണ്ണാർ–ഗ്യാപ് റോഡിലെ രാജാക്കാട് ടൗണിനു സമീപം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും അനങ്ങാപ്പാറ നയം സ്വീകരിച്ച് പാെതുമരാമത്ത് അധികൃതരും കരാറുകാരനും. കനത്ത മഴയെ തുടർന്നാണ് രാജാക്കാട് പഴയ പോസ്റ്റ് ഓഫിസ് പടിയ്ക്ക് സമീപം റോഡിന്റെ ഒരു ഭാഗം 50 മീറ്ററോളം നീളത്തിലും 15 മീറ്ററോളം താഴ്ചയിലും ഇടിഞ്ഞത്.
ചെമ്മണ്ണാർ–ഗ്യാപ് റോഡ് വീതി കൂട്ടി പുനർനിർമിച്ച ഉടനെയാണ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്.
2020 സെപ്റ്റംബറിലാണ് റീബിൽഡ് കേരളയിലുൾപ്പെടുത്തി 29.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെമ്മണ്ണാർ–ഗ്യാപ് റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്. രണ്ടര വർഷത്തോളമെടുത്ത് 146.67 കോടി രൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നിർമിച്ചത്.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് റോഡ് നിർമിച്ചതെന്നായിരുന്നു അന്ന് പാെതുമരാമത്ത് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ രാജാക്കാട് പഴയ പോസ്റ്റോഫിസ് പടിക്ക് സമീപം റോഡ് ഇടിഞ്ഞത് അശാസ്ത്രീയ നിർമാണം മൂലമാണെന്ന നാട്ടുകാരുടെ പരാതിക്ക് ഇതുവരെ പരിഹാരം കണ്ടിട്ടില്ല.
കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും ഒട്ടേറെ ബസുകളും പ്രദേശത്തെ നിരവധി സ്കൂൾ ബസുകളും കടന്നു പോകുന്ന വഴിയാണിത്.
മൂന്നാറിലേക്കും തേക്കടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നതിനു ശേഷം ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കാത്തത് അപകട
ഭീഷണിയുയർത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

