മസ്കറ്റ്: പ്രമുഖ പ്രവാസി വ്യവസായിയും ഗൾഫാർ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. പി.
മുഹമ്മദലിയെ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുതിയ ചാൻസലറായി നിയമിച്ചു. യൂണിവേഴ്സിറ്റി ഡയറക്ടർ ബോർഡ് യോഗമാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.
യൂണിവേഴ്സിറ്റിയുടെ ആദ്യ ചാൻസലറായിരുന്ന ഡോ. ശൈഖ് സാലിം അൽ ഫന്നാഹ് അൽ അറൈമിയുടെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം.
ഒമാനിലെ പ്രമുഖ വ്യവസായ ശൃംഖലയായ ഗൾഫാറിന് പുറമെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങൾക്ക് വിജയകരമായി നേതൃത്വം നൽകുന്ന ഡോ. പി.
മുഹമ്മദലി, വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിലും നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

