ആലത്തൂർ ∙ കോർട്ട്റോഡിന്റെ അരികിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഇരുപത്തിയഞ്ചോളം വാഹനങ്ങൾക്ക് മോട്ടർവാഹന വകുപ്പ് പിഴയിട്ടു. സിവിൽ സ്റ്റേഷൻ, പഞ്ചായത്ത് ബസ് സ്റ്റോപ്, കോടതി പരിസരം എന്നിവിടങ്ങളിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, കാർ എന്നിവയ്ക്കാണു പിഴയിട്ടത്. സിവിൽ സ്റ്റേഷനിൽ അനധികൃതമായി നിർത്തിയിരിക്കുന്ന ബൈക്കുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിവിൽ സ്റ്റേഷനകത്ത് മുന്നൂറോളം ബൈക്കുകൾ നിർത്തിയിട്ടുണ്ട്.ഇവിടെ ബൈക്കുകൾ നിർത്തിയിട്ട് ജോലിക്കു പോകുന്ന പലരും പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിവന്ന് ബൈക്ക് എടുത്തു പോകുന്നത്.
ഇതുമൂലം വകുപ്പുകളുടെ വാഹനങ്ങൾ പുറത്തേക്കെടുക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. സിവിൽ സ്റ്റേഷൻ അങ്കണം കയ്യേറി അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെയാണു നടപടി.
കോർട്ട്റോഡിൽ നടത്തിയ റെയ്ഡിൽ എംവിഐ കെ.എം.സമീഷ്, എഎംവിഐമാരായ സോണി സോളമൻ, പ്രശാന്ത് അമ്പിളി എന്നിവർ നേതൃത്വം നൽകി.
അനധികൃത പാർക്കിങ്ങിനെതിരെയുള്ള നടപടിയിൽ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി തഹസിൽദാർ, എംഎൽഎ എന്നിവരോട് മോട്ടർവാഹന വകുപ്പ് അഭിപ്രായം തേടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

