കോഴിക്കോട് ജില്ലയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ചാലിയം കൈതവളപ്പിൽ താമസിക്കുന്ന മായിന്റെകത്ത് യൂസഫ് (56) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദുരന്തം സംഭവിച്ചത്. ചാലിയം ന്യൂ ഷിഫ ക്ലിനിക്കിനു മുന്നിൽ വെച്ചായിരുന്നു അപകടമുണ്ടായത്.
യൂസഫ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽയെത്തിയ മറ്റൊരു സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യൂസഫിന് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്.
ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹറയാണ് പരേതന്റെ ഭാര്യ.
ഒലിവ്, നൂറ, ആയിഷ ഷെറി എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

